തക്കാളിയും നേന്ത്രക്കായ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഉണ്ടാക്കാം. ചോറ് റെഡിയാവുന്ന നേരം കൊണ്ട് ഒരു ഉഗ്രൻ കറി തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ആദ്യം തന്നെ നേന്ത്രക്കായ വലിയ കഷണങ്ങളായി തന്നെ അരിയുക ശേഷം ഒരു മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് ഒരു പകുതി സവാള ചെറുതായി അരിഞ്ഞത്, നാലു പച്ചമുളക് കീറിയത്, ഒരു വലിയ കുടംപുളി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ വേവിക്കുക.
അടുത്തതായി കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അടുത്തതായി നേന്ത്രക്കായ വെന്തു വന്നതിനുശേഷം അതിലേക്ക് ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി തക്കാളി അടച്ചുവെച്ച് വേവിക്കുക.
അതിനുശേഷം തക്കാളി വെന്തു വരുമ്പോൾ അതിലേക്ക് അടച്ചിരിക്കുന്നത് തേങ്ങ ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം കറി ചെറുതായി ചൂടാക്കി എടുക്കുക. ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. പുളി നോക്കി ആവശ്യമെങ്കിൽ കുടംപുളി എടുത്തു മാറ്റാം. അതിനുശേഷം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക.
കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് നാലു ചെറിയുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. വിശേഷം ഉള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് രണ്ട് വറ്റൽമുളക് ചേർത്തു കൊടുക്കുക. അതിനുശേഷം കറിയിലേക്ക് ഒഴിക്കുക. കറി ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക. അതിനുശേഷം ഇളക്കി യോജിപ്പിച്ച് രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.