തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയാണ് കീർത്തി സുരേഷ്. മലയാളത്തിലെ പ്രശസ്ത സിനിമ നിർമ്മാതാവായ സുരേഷിന്റെയും മേനകയുടെയും മകൾ ആണ് കീർത്തി സുരേഷ്. സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് സിനിമയിലെ അറിയപ്പെടുന്ന യുവനടിയാണ്. നിരവധി ആരാധകരാണ് നടിക്ക് ഉള്ളത്. കഴിഞ്ഞദിവസം ആയിരുന്നു നടിയുടെ ജന്മദിനം. വലിയ ആഘോഷമായാണ് നടിയുടെ ജന്മദിനം ആഘോഷിച്ചത്. സുഹൃത്തുക്കളുടെ ഒപ്പം പിറന്നാൾ ആഘോഷിച്ച ശേഷം നടി പിറന്നാൾ ആഘോഷിച്ചത് അനാഥാലയത്തിലെ അന്തേവാസികൾക്ക് ഒപ്പമാണ്.
ഇതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സിനിമയിൽ സൂപ്പർ താരം തന്റെ പിറന്നാൾ ആശ്രയമില്ലാത്തവർക്ക് ഒപ്പം ആഘോഷിക്കുന്നത് കണ്ട ആരാധകരുടെ കണ്ണ് നിറയുകയായിരുന്നു. നടിയുടെ താരജാഡ ഇല്ലാത്ത പെരുമാറ്റവും കരുണനിറഞ്ഞ മനസും ആരാധകരെ അമ്പരപ്പിക്കുകയാണ്. താരത്തിന്റെ ഈ വലിയ മനസിനെ പ്രശംസിച്ചുകൊണ്ടാണ് ആരാധകർ എത്തുന്നത്. നിരവധി ആരാധകരാണ് കീർത്തി പങ്കുവെച്ച പിറന്നാൾ ആഘോഷ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്.
മലയാളത്തിനേക്കാളും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് തമിഴ് സിനിമയിലും തെലുങ്കിലും ആണ്. ഈ ഭാഷകളിലെ സൂപ്പർ സ്റ്റാർ നായകന്മാർക്കൊപ്പം നടി അഭിനയിച്ചു കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കീർത്തിക്ക് സാധിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ കീർത്തിയെ തേടി എത്തി. തമിഴിൽ ഭാഗ്യനായിക എന്നാണ് കീർത്തി അറിയപെടുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവായ നടിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ നടിയുടെ ഈ വേറിട്ട പിറന്നാൾ ആഘോഷമാണ് ആരാധകരുടെ മനസ്സ് നിറക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. താരത്തിന് ജന്മദിനാശംസകൾ നേരുന്നതിനൊപ്പം തന്നെ നടിയുടെ ഈ പ്രവർത്തിക്ക് ആശംസപ്രവാഹവുമായി എത്തുകയാണ് സിനിമലോകം.
View this post on Instagram