മുതുമുത്തശ്ശിയുടെ കൈകളിൽ അനുസരണ ഉള്ള മോളായി സുധാപ്പൂ.. വീഡിയോ വൈറൽ!! | Sudharsana New Funny Video

അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ തിളങ്ങുന്ന താരകുടുംബം ആണ് താരകല്യാണിന്റെത്. മകൾ സൗഭാഗ്യയും, മരുമകൻ അർജുനും, കൊച്ചുമകൾ സുദർശനയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇവർക്കെല്ലാം തന്നെ നിരവധി ആരാധകരാണ് ഉള്ളത്. കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ കൊച്ചുമകളുടെയും മുത്തശ്ശിയുടെയും ഒരു വീഡിയോ ആണ് സൗഭാഗ്യ പങ്കുവെച്ചത്.

   

മുത്തശ്ശി സുബ്ബലക്ഷ്മി സുദർശനയെ മടിയിൽ കിടത്തി താരാട്ട് പാടുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. മുത്തശ്ശിയുടെ മടിയിൽ അനുസരണ ഉള്ള കുഞ്ഞായി കിടക്കുകയാണ് സുദർശന മോൾ. കൊച്ചു മകൾക്ക് വേണ്ടി മുത്തശ്ശി താരാട്ട് പാടുകയും ചെയ്യുന്നുണ്ട്. വായിൽ വിരൽ കുടിച്ചുകൊണ്ട് മുത്തശ്ശിയുടെ പാട്ട് ആസ്വദിച്ച് കിടക്കുകയാണ് സുദർശന. ഈ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. സുദർശന ഭാഗ്യമുള്ള കുഞ്ഞ് ആണെന്ന് ആണ് ആരാധകർ പറയുന്നത്.

സൗഭാഗ്യയെ കൂടാതെ രണ്ട് അമ്മമാർ ആണ് സുദർശനക്ക് ഉള്ളത് എന്നാണ് ആരാധകർ പറയുന്നത്. താരകല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിക്കും സുദർശന എന്നാൽ ജീവനാണ്. അതുകൊണ്ട് തന്നെ ആരാധകർക്ക് ഇവർ ഒന്നിച്ചുള്ള നിമിഷങ്ങൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. ഇപ്പോൾ സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നിരവധി ആരാധകർ ആണ് വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തത്.

നിരവധി ആരാധകർ ഉള്ള സുദർശനയെ കൊച്ചു ബേബി, സുധാപ്പൂ എന്നെല്ലാം ആണ് കുടുംബവും ആരാധകരും വിളിക്കുന്നത്. വീഡിയോയിൽ മുത്തശ്ശിയും കൊച്ചുമകളും വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകപിന്തുണയുള്ള താരമാണ് സൗഭാഗ്യ. സൗഭാഗ്യ പങ്കുവെക്കുന്ന കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *