പ്രിയപ്പെട്ട പാത്തുവിന് പിറന്നാൾ ആശംസകൾ നൽകി ഇന്ദ്രജിത്ത്. പിറന്നാൾ ആശംസകൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയയും. | Prarthana Indrajith Birthday Celebration

പൂർണിമ ഇന്ദ്രജിത്ത് ദമ്പതികളുടെ മൂത്തമകളായ പ്രാർത്ഥന ഇന്ദ്രജിത്തിന് ഇന്ന് പതിനെട്ടാം പിറന്നാൾ. പിറന്നാൾ ആഘോഷം ഗംഭീരമാക്കി സോഷ്യൽ മീഡിയയും. അച്ഛനായ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിലൂടെ മകൾക്ക് നൽകിയ പിറന്നാൾ ആശംസകൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അച്ഛനും അമ്മയും തന്നെയാണ് ആദ്യ പോസ്റ്റ് ഇട്ട് മകളുടെ പിറന്നാളിനെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

   

ഒഫീഷ്യലി എയ്റ്റീൻ എന്നാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രിയപ്പെട്ട പാത്തുവിനെ പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇന്ദ്രജിത്ത് മകളുമൊത്തുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചത്. അതുപോലെ തന്നെ അമ്മയായ പൂർണമയും അനുജത്തിയായ നക്ഷത്രയും പ്രാർത്ഥനയ്ക്ക് ആശംസകളും ആയി സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

കൃത്യം 12 മണിക്ക് തന്നെ പ്രാർത്ഥനയെ വിളിച്ച് പിറന്നാൾ ആശംസിക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ പൂർണിമ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അനുജത്തിയെ വേർപിരിഞ്ഞതിനുള്ള വിഷമം പ്രാർത്ഥന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. ഇന്ന് പ്രാർത്ഥനയുടെ പിറന്നാൾ ദിവസം ഇന്ദ്രജിത്തും പൂർണമയും നക്ഷത്രയും പ്രാർത്ഥനയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ അവർ അറിയിച്ചു.

കഴിഞ്ഞു മാസമായിരുന്നു ലണ്ടനിലേക്ക് തന്റെ പഠനങ്ങൾക്ക് വേണ്ടി പ്രാർത്ഥന പോയത്. പ്രാർത്ഥനയെ യാത്രയാക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെയധികം വയറിലായിരുന്നു. ഇപ്പോഴിതാ പ്രാർത്ഥനയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. താരതമ്പതികളുടെ പ്രിയപ്പെട്ട പാത്തുവിന് ആശംസകൾ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *