പത്തു വർഷത്തെ ഓർമ്മകൾ പങ്കുവച്ച് നടി ശില്പ ബാല. ചിത്രങ്ങൾ വൈറൽ ആക്കി ആരാധകർ. | Silpa Bala Share Old Memories

മലയാളികൾക്ക് വളരെയധികം സുപരിചിതയായ നടിയാണ് ശില്പ ബാല. നടി എന്നതിനുമപ്പുറം ഡാൻസറായും പാട്ടുകാരിയായും യൂട്യൂബറായും അവതാരകയായും എല്ലാം മലയാളികൾക്കിടയിൽ വളരെയധികം പ്രശസ്തയാണ് ശില്പ ബാല. ‘ഓർക്കുക വല്ലപ്പോഴും’ എന്ന മലയാള ചിത്രത്തിലൂടെ മലയാളി മനസ്സുകളിലേക്ക് പാറു ആയി കടന്നുവന്നു. അതിനുശേഷം കെമിസ്ട്രി, ആഗതൻ എന്നീ സിനിമകളിലൂടെ നടിയായും സഹനടിയായും അഭിനയ ലോകത്ത് തന്റെതായ സ്ഥാനം നേടാൻ ശില്പ ബാലക്ക് സാധിച്ചു.

   

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പത്തു വർഷം മുൻപുള്ള ഒരു ചിത്രം കണ്ടുകെട്ടി എന്ന് പറഞ്ഞ് ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. നടികളായ ഭാവന, മൃദുല മുരളി എന്നിവരും മൊത്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളെയും വീഡിയോകളെയും നിറഞ്ഞ മനസ്സോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത് .

ഈ ചിത്രത്തെയും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശില്പ ബാല ഭാവന, മൃദുല മുരളി, രമ്യ നമ്പീശൻ, സയനോര എന്നിവരുടെ സൗഹൃദം വർഷങ്ങളായി നിലനിന്നു പോകുന്നതാണ്. അവരുടെ സൗഹൃദത്തിന്റെ ഫോട്ടോകളും വീഡിയോകളും താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്. മൂന്ന് പേരും ഒരുപോലെയുള്ള വസ്ത്രങ്ങളണിഞ്ഞ് വളരെ സുന്ദരികളായിട്ടാണ് ചിത്രത്തിൽ നിൽക്കുന്നത്.

നിരവധി ആളുകളാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. പത്തു വർഷം കഴിഞ്ഞിട്ടും മൂന്നുപേർക്കും യാതൊരു മാറ്റവും ഇല്ലെന്ന് കമന്റ് കളിലൂടെ അറിയിച്ചിരിക്കുന്നു. ഈ ഫോട്ടോയിൽ ഉള്ളത് പോലെ തന്നെ നിങ്ങളുടെ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ എന്നും ആരാധകർ അഭിപ്രായപ്പെട്ടു.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

Leave a Reply

Your email address will not be published. Required fields are marked *