സുബലക്ഷ്മി അമ്മയുടെ കൂടെ കളിച്ചും ചിരിച്ചും സുദർശനമോൾ.. ആരാധകരുടെ മനസ്സ് നിറക്കുന്ന വീഡിയോയുമായി സൗഭാഗ്യ.. | Funny Video Of Sudharsana Mol

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം പോപ്പുലർ ആയ താരകുടുംബമാണ് നടി താരകല്യാണിന്റേത്. മലയാളം സിനിമ സീരിയൽ ലോകത്തെ നിറസാന്നിധ്യം ആണ് താരകല്യാൺ. അമ്മ സുബ്ബലക്ഷ്മിയും സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശിയാണ്. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചിൽ സ്ഥാനം നേടുകയായിരുന്നു ഈ 86 വയസുകാരി. ഈ പ്രായത്തിലും മുത്തശ്ശിയുടെ എനർജി ആരാധകരെ അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് ഈ മുത്തശ്ശിക്ക് ഉള്ളത്.

   

ഇപ്പോൾ മുത്തശ്ശിയുടെയും കൊച്ചുമകളുടെയും രസകരമായ ഒരു വീഡിയോ ആണ് സൗഭാഗ്യ പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നർത്തകിയുമാണ് സൗഭാഗ്യ വെങ്കിടെഷ്. സിനിമയിൽ ഒന്നും താരം അഭിനയിച്ചിട്ടില്ലെങ്കിലും, നിരവധി ആരാധകരാണ് താരത്തിനുള്ളത്. സൗഭാഗ്യയുടെയും ഭർത്താവ് അർജുന്റെയും ഏക മകളാണ് സുദർശന. കൊച്ചുബേബി എന്നാണ് ഈ കുഞ്ഞ് താരം അറിയപ്പെടുന്നത്. കുടുംബത്തിന്റെ എല്ലാ വിശേഷവും സോഷ്യൽ മീഡിയയിൽ വാർത്തയാകാറുണ്ട്. ആരാധകർ അതെല്ലാം ഏറെ ശ്രദ്ധിക്കാറുണ്ട്.

ഇപ്പോൾ മുത്തശ്ശി സുബലക്ഷ്മിയോടൊപ്പം കളിക്കുന്ന സുദർശനയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. പ്രായത്തിന്റെ അവശതകൾ മറന്ന് പാട്ടുകൾ പാടി കുഞ്ഞിനെ കളിപ്പിക്കുകയാണ് മുത്തശ്ശി സുബലക്ഷ്മി എന്ന് ഈ വിഡിയോയിൽ കാണാൻ സാധിക്കും. പാട്ട് കേട്ട് ശ്രദ്ധയോടെ മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കുകയാണ് സുദർശന മോൾ. പാട്ടുപാടി കഴിഞ്ഞു മുത്തശ്ശി പേരക്കുട്ടിയെ ചുംബിക്കുന്നതായി കാണാൻ സാധിക്കും. വളരെ രസകരമായ ഈ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

മുത്തശ്ശിയും കുഞ്ഞ് മോളും തകർക്കുകയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. മുത്തശ്ശിയും കൊച്ചുമോളും ഇതുപോലെ തന്നെ ഇനിയും ഒരുപാട് കാലം കഴിയട്ടെ എന്നാശംസിക്കുകയാണ് ആരാധകർ. നിമിഷനേരം കൊണ്ടാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ആരാധകർ ഏറ്റെടുത്തത്. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *