മലയാളികൾ ഏറെ സ്നേഹിക്കുന്ന പ്രിയ താര ദമ്പതിമാരാണ് മൃദുല വിജയും യുവ കൃഷ്ണയും. താരദമ്പതിമാരുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കുമ്പോൾ നിമിഷനേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. ആദ്യമായി യുവയും മൃദുലയും പരിചയപ്പെടുന്നത് തന്നെ പരമ്പരയിൽ അഭിനയിക്കുന്നതിന്റെ ഇടയിലാണ്. തുടർന്ന് ഇരുവരും പ്രണയബന്ധത്തിൽ ഏർപ്പെട്ട് വിവാഹിതരാവുകയും ചെയുകയായിരുന്നു. ഇരുവരും ജീവിതത്തിൽ ഒന്നിച്ചു എന്ന സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ വളരെയേറെ സന്തോഷവും ചർച്ചകളും കടന്നുവന്ന ഒന്നുതന്നെയായിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിൽ മറ്റൊരു പുതിയ അതിഥിയും കൂടി കടന്നെത്തിയിരിക്കുകയാണ്. ധ്വനി എന്നാണ് കുഞ്ഞതിഥിയുടെ പേര്. ധ്വനികുട്ടിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെക്കാറുണ്ട്. ധ്വനികുട്ടിയുടെ കളികളും കുസൃതികളുമാണ് ഇന്ന് മലയാളികൾക്ക് ഏറെ പ്രിയം. ഈ ചെറുപ്രായത്തിൽ തന്നെ അച്ഛനോടൊപ്പം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ധ്വനി. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് മൃദുല തന്നെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ്.
അച്ഛന്റെ അതേ മുഖം തന്നെയാണ് ധ്യനിക്ക് കിട്ടിയിരിക്കുന്നത് ആരാധകർ പറയുന്നത്മുത്തശിയുടെ ഒക്കത്ത് ചാടിക്കയറിയിരിക്കുന്ന ധ്വനിക്കുട്ടിയുടെ മുഖ ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തോ ഒപ്പിച്ചുള്ള ഇരിപ്പാണോ… അതോ കട്ട കലിപ്പിലാണോ എന്നൊക്കെയാണ് ആരാധകരോട് ചോദ്യം. ഏറെ ദേഷ്യത്തിൽ ഇരിക്കുന്ന ധ്വനി കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഇടം നേടിയിരിക്കുന്നത്.
മോളെ ക്യാമറയിലേക്ക് നോക്കൂ എന്ന് പറയുന്ന അമ്മയെ കാണുമ്പോൾ ദേഷ്യം കൊണ്ട് ഒന്നും പറയാൻ സാധിക്കാതെ ഇരിക്കുകയാണ് എനാണ് സോഷ്യൽ മീഡിയയിലൂടെ കടന്നു വരുന്നത്. മുത്തശ്ശിയുമായി കളിച്ചിരിച്ചുകൊണ്ട് ഇരുന്നിരുന്ന ധ്വനി എന്തോ പെട്ടെന്ന് പറ്റിയത് എന്ന് അറിയില്ല എന്നും എന്തോ കാര്യമായി പറ്റിയിട്ടുണ്ട് എന്നും പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് നിമിഷനേരങ്ങൾ കൊണ്ട് ഈ ചിത്രത്തിന് താഴെ കാണുന്ന വന്നുകൊണ്ടിരിക്കുന്നത്.
View this post on Instagram