ചപ്പാത്തി ഉണ്ടാക്കുമ്പോൾ വീട്ടമ്മമാർക്ക് സംഭവിച്ചു പോകുന്ന ഒരു പ്രശ്നമാണ് ചപ്പാത്തി ഉണ്ടാക്കി കുറച്ചു സമയത്തിനുശേഷം അത് ബലം വെച്ച് പോകുന്നത്. എന്നാൽ ഇതുപോലെ ഉണ്ടാക്കുകയാണെങ്കിൽ ഇനി ഏതുനേരവും ചപ്പാത്തി സോഫ്റ്റ് ആയി തന്നെ നിലനിൽക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ആവശ്യത്തിന് നല്ല ചൂടുവെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചൂടുവെള്ളവും ഓയിലും ചപ്പാത്തി സോഫ്റ്റ് ആവാൻ നല്ലതാണ്. അതിനുശേഷം 10 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക.
അതിനുശേഷം മാവിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടി എടുത്ത് ചപ്പാത്തി പരത്തിയെടുക്കുക. പരത്തി എടുക്കുമ്പോൾ മൈദ പൊടി ഉപയോഗിക്കുക. പരത്തി എടുക്കുമ്പോൾ ഒരുപാട് കനംകുറഞ്ഞ പോകാതെ ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി എടുക്കുക. നന്നായി ചൂടായ ശേഷം മീഡിയം തീയിൽ മാറ്റുക അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ചപ്പാത്തി ഓരോന്നായി ഇട്ട് കൊടുക്കുക.
ചെറിയ കുമിളകൾ വരുമ്പോൾ ചപ്പാത്തി തിരിച്ചിടുക. അതിനുശേഷം ചപ്പാത്തി ചുട്ടെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിൽ ഏതുനേരവും ചപ്പാത്തി വളരെയധികം സോഫ്റ്റ് ആയി തന്നെയിരിക്കും. എല്ലാവരും ചപ്പാത്തി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.