മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. ഒട്ടനവധി മികച്ച ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് എംജി ശ്രീകുമാർ. ഒരുപാട് ആരാധകരാണ് അദ്ദേഹത്തിന് ഉള്ളത്. എംജി ശ്രീകുമാറിനെ പോലെ തന്നെ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖയെയും. ഏതൊരു ചടങ്ങിനും ഇരുവരും ഒന്നിച്ച് തന്നെ ഉണ്ടായിരിക്കും. 15 വർഷത്തെ ലിവിങ് ടുഗെദറിനു ശേഷം ആണ് ഇരുവരും വിവാഹിതർ ആകുന്നത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ വ്യക്തികളാണ് ഇരുവരും.
ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ എംജി ശ്രീകുമാർ പങ്കുവെച്ചിരിക്കുന്ന വിശേഷങ്ങളാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇരുവരും മൂകാംബിക ക്ഷേത്രദർശനത്തിന് എത്തിയ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയ വഴി എംജി ശ്രീകുമാർ പങ്കുവച്ചത്. ഒഴിവുസമയങ്ങളിൽ ക്ഷേത്രദർശനങ്ങൾ നടത്താൻ ഇരുവരും ഒരുപാട് ശ്രമിക്കാറുണ്ട്. താൻ വളരെ ആഗ്രഹിച്ചു വാങ്ങിയതാണ് ഗുരുവായൂരിലെ ഫ്ലാറ്റ് എന്ന് അദ്ദേഹം മുൻപും പറഞ്ഞിട്ടുണ്ട്.
എംജി ശ്രീകുമാറിന്റെ ഭക്തിഗാനങ്ങൾ നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഒഴിവുസമയം മൂകാംബിക ദേവിക്ക് അരികിലേക്ക് എത്തിയിരിക്കുകയാണ് എംജി ശ്രീകുമാറും ഭാര്യ ലേഖയും. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പ്രേക്ഷകർഇപ്പോൾ ഏറ്റെടുക്കുന്നത്. മൂകാംബിക ദർശനം എന്ന് പറഞ്ഞുകൊണ്ടാണ് ലേഖയും ഒത്തുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ഒരുപാട് ഇഷ്ടമാണ്.
അത്തരത്തിൽ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ് ഈ പുതിയ ചിത്രവും. നിരവധി പേരാണ് ഇപ്പോൾ ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. എം ജി ശ്രീകുമാറിന്റെ മാലയെ ചൊല്ലിയും നിരവധി കമെന്റുകൾ വരുന്നുണ്ട്. എത്ര ലോക്കറ്റ് ആണ് ഇട്ടിരിക്കുന്നത് എന്നും ഭാരം തോന്നില്ലേ എന്നും ഒക്കെ ഉള്ള നെഗറ്റീവ് മന്റുകളും എത്തുന്നുണ്ട്. ഇതിനെല്ലാം നല്ല മറുപടികളും അദ്ദേഹം നൽകുന്നുണ്ട്.