ഒട്ടും ചിലവില്ലാതെ വീട്ടിലെ പാത്രങ്ങളും തറയും വൃത്തിയാക്കി എടുക്കാം. ഈ ഒരു സാധനം മാത്രം മതി. ഇതുപോലെ ചെയ്തു നോക്കൂ. | Easy Kitchen And Home Cleaning Tips

പാത്രം കഴുകുന്നതിന് ഡിഷ് വാഷിന്റെയോ തറകൾ വൃത്തിയാക്കുന്നതിന് ഫ്ലോർ ക്ലീനറുടെയോ ആവശ്യം ഇനി ഇല്ല. വളരെ കുറഞ്ഞ ചെലവിൽ വീട്ടിലുള്ള ഉപ്പ് മാത്രം മതി ഇത് വൃത്തിയാക്കി എടുക്കാൻ. ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് എടുത്തുവയ്ക്കുക. ശേഷം അഴുക്കുപിടിച്ച് ചില്ല് പാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, വസ്ഥി പാത്രങ്ങൾ, ഗ്ലാസ്സുകൾ ഇവയെല്ലാം വൃത്തിയാക്കുന്നതിന് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്റ്റീൽ സ്ക്രബ്ബർ ഉപ്പിൽ മുക്കി പാത്രം കഴുകുക.

   

അതുപോലെ എണ്ണമയമുള്ള പാത്രങ്ങളിൽ കുറച്ച് വെള്ളം ഒഴിച്ച് അതിൽ ഉപ്പിട്ട് കുറച്ചു സമയം മാറ്റി വയ്ക്കുക. അതിനുശേഷം സാധാരണയായി കഴുകിയെടുക്കുക. ചായ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിനും ഉപ്പ് തന്നെ ഉപയോഗിക്കുക.

അതുപോലെതന്നെ കിച്ചൻ സിങ്ക് വൃത്തിയാക്കുന്നതിന് കിച്ചൻ സിങ്കിന്റെ അകത്ത് കുറച്ച് ഉപ്പ് ഇട്ടു കൊടുക്കുക. ഒരു 10 മിനിറ്റ് അതുപോലെതന്നെ വെക്കുക. അതിനുശേഷം ഉരച്ച് വൃത്തിയാക്കുക ഇങ്ങനെ ചെയ്താൽ സിങ്ക് ബ്ലോക്ക് ആക്കുന്നത് തടയാനും സാധിക്കും. അതുപോലെതന്നെ ഫ്ലോർ ടൈൽ വൃത്തിയാക്കുന്നതിന്. ബക്കറ്റിൽ വെള്ളം എടുത്ത് അതിനകത്തേക്ക് രണ്ടോമൂന്നോ കർപ്പുരം പൊടിച്ച് ചേർക്കുക.

അതിനുശേഷം ആ വെള്ളത്തിൽ തറ ക്ലീൻ ചെയ്യുകയാണെങ്കിൽ പാറ്റ ഈച്ച പോലുള്ളവ വരുന്നത് തടയാൻ സാധിക്കും. വീട് വൃത്തിയാക്കുന്നതിന് ഇനി അധികം പൈസ ചെലവാക്കി സാധനങ്ങൾ വാങ്ങേണ്ടതില്ല. ഈ രണ്ടു രീതികളും പ്രയോഗിച്ച് നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *