മലയാള സിനിമയിൽ അഭിനേതാവ് സംവിധായകൻ തിരക്കഥാകൃത്ത് ഗായകൻ എന്നീ നിലകളിലെല്ലാം തിളങ്ങി നിൽക്കുന്ന മലയാളി പ്രേക്ഷകരുടെ പ്രിയതാരം വിനീത് ശ്രീനിവാസന്റെ പഴയകാല ചിത്രമാണ് ഇത്. 2008 പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ അഭിനയരംഗത്തേക്ക് വിനീത് ശ്രീനിവാസൻ അരങ്ങേറ്റം കുറിച്ച്. 2003ൽ ശ്രീനിവാസൻ മോഹൻലാൽ ചിത്രമായ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തും വിനീത് അരങ്ങേറി.
2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്തത്. ആദ്യ ചിത്രം തന്നെ വലിയ വിജയമാണ് കരസ്ഥമാക്കിയത്. പിന്നീട്രണ്ടാമത്തെ സംവിധാനത്തിൽ പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രവും ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.സിനിമയുടെ എല്ലാ മേഖലകളിലും ഇന്ന് പകരക്കാരൻ ഇല്ലാത്ത താരമാണ് വിനീത് ശ്രീനിവാസൻ.
ഒടുവിൽ വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രവും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ്. ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് വിനീത്. ഇതിനു പുറമെ ഒട്ടനവധി താരങ്ങളെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയതും ഒരുപാട് താരങ്ങളുടെ ഗുരുനാഥനും ആണ് വിനീത് ശ്രീനിവാസൻ. ഒരുപാട് ആരാധകരാണ് വിനീത് ശ്രീനിവാസന് ഉള്ളത്.
ഒട്ടും എളിമ കൈവിടാത്ത താരമാണ് വിനീത്.2005 ൽ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തിൽ തന്റെ അച്ഛന് വേണ്ടി പാടിയ കരളേ എന്ന ഗാനം ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. നിരവധി ആരാധകരുള്ള താരകുടുംബം ആണ് വിനീതിന്റേത്. ഇനിയും ഒരുപാട് ചിത്രങ്ങൾ ആണ് വിനീത് ശ്രീനിവാസന്റേതായി പുറത്തിറങ്ങാൻ ഉള്ളത്. ഓരോ വിനീത് ചിതങ്ങൾക്കും വലിയ പ്രതീക്ഷ ആണ് ആരാധകർ നൽകാറുള്ളത്. ഈ പ്രതീക്ഷകൾ ഒട്ടും കളയാതെ ആണ് തന്റെ ഓരോ ചിത്രങ്ങളും വിനീത് പുറത്തിറക്കാറുള്ളത്.