മീനാക്ഷിയുടെ ഏറ്റവും പ്രിയപ്പെട്ട ദിവസം…!!! വിശേഷങ്ങൾ പങ്കുവെച്ചു പ്രിയതാരം മീനാക്ഷി.

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് മീനാക്ഷി. ഈ ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. അനുനയ എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഫ്ലവേഴ്സ് ടിവി അവതരിപ്പിച്ച ടോപ് സിംഗർ എന്ന പ്രോഗ്രാമിലെ അവതാരികയായി മീനാക്ഷി എത്തിയത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരു വലിയ സ്ഥാനം ലഭിക്കുന്നത്.

   

ഇന്ന് മലയാളികൾക്കെല്ലാം ഒരു കൊച്ചനുജത്തിയാണ് മീനുട്ടി. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരമാണ് മീനാക്ഷി. പുത്തൻ ഫോട്ടോഷോട്ടുകളിലൂടെയും വിശേഷങ്ങളിലൂടെയും ആരാധകർക്ക് മുൻപിൽ എത്തുന്ന താരമാണ് മീനാക്ഷി. കാര്യത്തിന് ഒരു യൂട്യൂബ് ചാനലും ഉണ്ട്. നിരവധി കാഴ്ചക്കാരാണ് യൂട്യൂബ് ചാനലിന് ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി മീനാക്ഷി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. താരത്തിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം.

ഈ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രിയ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ സുന്ദരിയായി പിറന്നാൾ ചടങ്ങിന് ഒരുങ്ങിയിരിക്കുന്നത് കാണാം. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ ആയി എത്തുന്നത്.

തന്റെ കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ. ഇനി മുന്നോട്ടുള്ള വർഷങ്ങൾ എല്ലാം വളരെ നല്ലതാവട്ടെ എന്നും ഒരുപാട് ചിത്രങ്ങളിൽ തിളങ്ങാൻ സാധിക്കട്ടെ എന്നും എല്ലാം ആണ് ആരാധകർ പറയുന്നത്. ഏതായാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട അനുജത്തി മീനുട്ടിയുടെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരംഗമാവുന്നത്.

 

View this post on Instagram

 

A post shared by Anunaya Anoop (@meenakshiofficial_)

Leave a Reply

Your email address will not be published. Required fields are marked *