അവധിക്കാലം വിദേശത്തു ആഘോഷിച്ചു പ്രിത്വിരാജ്ഉം സുപ്രിയയും…!!! വിശേഷം പങ്കുവെച്ചു താരങ്ങൾ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. മലയാള സിനിമയ്ക്ക് വളരെ വേണ്ടപ്പെട്ട രണ്ടുപേരാണ് ഇരുവരും. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ തരംഗമാവുന്നത്.

   

സുപ്രിയയുടെ പിറന്നാൾ ആഘോഷിക്കാൻ ലണ്ടനിൽ ഇവർ എത്തിയ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. രണ്ടുപേരും ലണ്ടനിൽ അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തത്. മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള താരങ്ങൾ ആണ് ഇരുവരും. ഇന്ന് മലയാള സിനിമയിൽ ഒരു നടനും സംവിധായകനും നിർമാതാവും എല്ലാം ആയി തിളങ്ങുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ.

ജേണലിസ്റ്റ് ആയിരുന്ന സുപ്രിയ ഇപ്പോൾ സിനിമ മേഖലയിലേക്ക് നിർമ്മാതാവായി കാലെടുത്തുവച്ചിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കോ പ്രൊഡ്യൂസർ ആണ് സുപ്രിയ മേനോൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

തന്റെ എല്ലാ വിജയത്തിനും പിന്നിലും സുപ്രിയക്കും ഒരു വലിയ പങ്കുണ്ട് എന്ന് പൃഥ്വിരാജ് മുൻപും പറഞ്ഞിട്ടുള്ള കാര്യമാണ്. ഏതൊരു കാര്യത്തിലും തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന താരങ്ങൾ ആണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ട് തന്നെ നിരവധി ആരാധകരും ഇവർക്ക് ഉണ്ട്. ഇപ്പോൾ ഈ ചിത്രങ്ങളും ഇരുവരുടെയും ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കുന്നത്. ഇരുവർക്കും അഭിനന്ദനങ്ങളുമായി സിനിമാക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് എത്തുന്നത്.

 

View this post on Instagram

 

A post shared by Iype A (@iype)

Leave a Reply

Your email address will not be published. Required fields are marked *