ബാത്റൂമിലെ ടൈലുകൾ വളരെ പെട്ടന്ന് തന്നെ അഴുക്കുപിടിച്ച് വൃത്തികേട് ആവുന്നു. അത് വൃത്തിയാക്കുക എന്നത് ഉരച്ച് ഉരച്ച് കയ്യിൽ എല്ലാം വേദനിച്ചു പോകും. ഈ സന്ദർഭം എല്ലാ വീട്ടമ്മമാർക്കും ഉണ്ടായിരിക്കും. ഇനി ഒരു സ്പൂൺ ഉപ്പും ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ എത്ര അഴുക്കുപിടിച്ച് ബാത്റൂം ടൈലുകളും നിഷ്പ്രയാസം വൃത്തിയാക്കി എടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ സോപ്പുപൊടി ഇട്ടുകൊടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഇട്ട് കൊടുക്കുക. അതിലേക്ക് രണ്ട് നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ എടുത്തു അതിനകത്തേക്ക് കൈ കടത്തി നല്ലതുപോലെ ചുറ്റി കെട്ടുക. ശേഷം തയ്യാറാക്കി വെച്ച മിശ്രിതം കുറേശ്ശെ എടുത്ത് തിരക്കുപിടിച്ച ഭാഗങ്ങളിലെല്ലാം തന്നെ തേച്ചുപിടിപ്പിക്കുക.
അതിനുശേഷം 30 മിനിറ്റ് അതുപോലെതന്നെ വെക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. തയ്യാറാക്കിയ ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് ബാത്റൂമിൽ ഉപയോഗിക്കുന്ന കപ്പ്, ബക്കറ്റ് എല്ലാം തന്നെ വൃത്തിയാക്കി എടുക്കാവുന്നതാണ്. അടുത്തതായി ക്ലോസറ്റ് വൃത്തിയാക്കുന്നതിന് അതിനകത്തേക്ക് മൂന്നോ നാലോ ടിഷു പേപ്പർ ചീന്തി ഇടുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ സോപ്പ് പൊടി ഇട്ടു കൊടുക്കുക. അരമണിക്കൂർ നേരം അതുപോലെതന്നെ വെക്കുക. അതിനുശേഷം ഫ്ലഷ് ചെയ്യുകയാണെങ്കിൽ നല്ലതു പോലെ തന്നെ വൃത്തിയാക്കി കിട്ടും. വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാൻ പറ്റുന്ന ഈ രണ്ട് ടിപ്പുകളും എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.