മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട മികച്ച നായികമാരിൽ ഒരാളായ ഉർവശിയുടെ പഴയകാല ചിത്രമാണ് ഇത്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് സിനിമ ആസ്വാദകരെ മുഴുവൻ ആരാധകരാക്കി മാറ്റിയ താരമാണ് ഉർവശി. 1977ൽ തന്റെ എട്ടാം വയസ്സിലാണ് ഉർവശി സിനിമയിലേക്ക് എത്തുന്നത്. 1978 ൽ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
പിന്നീട് അങ്ങോട്ട് ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് ഉർവശി. 1983ൽ തന്റെ പതിമൂന്നാം വയസ്സിലാണ് ആദ്യമായിനായികയായി അഭിനയിക്കുന്നത്. തമിഴ് ചിത്രമായ മുന്താണെ മുടിച്ച് എന്ന ചിത്രമായിരുന്നു ഉരവശി ആദ്യമായി നായികയായി എത്തിയ ചിത്രം. ഈ സിനിമ വലിയ വിജയം ആണ് നേടിയത്. അഞ്ചുതവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന വാർഡ് തേടിയെത്തിയ താരമാണ് ഉർവശി.
മികച്ച സഹനടിക്കുള്ള ദേശിയ അവാർഡും ഉർവശി കരസ്തമാക്കിയിട്ടുണ്ട്. ഇന്നും മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് നിറഞ്ഞുനിൽക്കുന്ന താരമാണ് ഉർവശി. ഈ കാലയളവിൽ മലയാളത്തിലും തമിഴിലും ആയി എണ്ണിയാൽ തീരാത്ത അത്ര ചിത്രങ്ങൾ ഉർവശി അഭിനയിച്ചിട്ടുണ്ട്. ഇന്നും മികച്ച നായികമാരുടെ പട്ടികയിൽ മുൻപിൽ തന്നെ ആണ് ഉർവശി.
ഒരുകാലത്ത് മലയാള സിനിമയിൽ ഉർവശിയുടെ ചിത്രങ്ങൾക്ക് മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ആണ് ലഭിച്ചിരുന്നത്. അത്രയും ആരാധകർ ആണ് തന്റെ അഭിനയ മികവിന് ഉണ്ടായിരുന്നത്. നായിക ആയും സഹനടി ആയും എല്ലാം സിനിമ മേഖലയിൽ ഒരുപാട് വര്ഷങ്ങളായി തിളങ്ങുന്ന അതുല്യ പ്രതിഭ ആണ് ഉർവശി. ഉർവശിയുടെ സഹോദരിമാരായ കല്പനയും കലാരഞ്ജിനിയും മലയാള സിനിമയുടെ പ്രിയ താരങ്ങൾ തന്നെ ആണ്. ഇന്നും സിനിമ മേഖലയിൽ സജീവമാണ് ഉർവശി.