പ്രിയ സുഹൃത്തിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ചു ഗോപി സുന്ദറും അമൃതയും…!!! വിശേഷങ്ങൾ പങ്കുവെച്ചു താരം.

മലയാളി പ്രേക്ഷകർക്ക് ഒരുപാട് സുപരിചിതയായ താരമാണ് സുമ ജയറാം. ഒരുപിടി നല്ല വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുമ. നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് താരം. ഈയടുത്ത് താൻ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയ സന്തോഷം സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരുന്നു.

   

ഇതിനു ശേഷം കുഞ്ഞ് മക്കളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എല്ലാം വളരെ തിടുക്കം ആണ്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് സുമ. ഇപ്പോൾ സുമ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഈ ചിത്രത്തിലെ താരങ്ങൾ തന്നെ ആണ് പ്രത്യേകത. അമൃത സുരേഷിനും ഗോപി സുന്ദറിനും ഒപ്പം ആണ് സുമ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സുമയുടെ കുഞ്ഞുങ്ങളെ നിലത്തുവെക്കാതെ എടുത്ത് കൊഞ്ചിക്കുന്ന ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് ഈ മനോഹരമായ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. രണ്ടു കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഇവർ എപ്പോൾ പങ്കുവെച്ചാലും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.

സുമയെ പോലെ തന്നെ സുമയുടെ ഇരട്ടക്കുട്ടികളെയും ആരാധകർക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഇവരുടെ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്. അമൃതയും ഗോപി സുന്ദറും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഏതൊരു ചിത്രങ്ങളും ആരാധകർ ഇരുകൈയും നീട്ടി ആണ് സ്വീകരിക്കാറുള്ളത്. അതുപോലെ തന്നെ ആരാധകർ ഏറ്റെടുക്കുകയാണ് പുതിയ ചിത്രങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *