മകളുടെ ഏറ്റവും വലിയ നിമിഷം…!!! തിരക്കുകൾ എല്ലാം മാറ്റിവെച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി സൂരജ് വെഞ്ഞാറന്മൂട്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിൽ നിന്നും കടന്നുവന്ന പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ എത്തിനിൽക്കുന്ന പ്രിയപ്പെട്ട താരമാണ് അദ്ദേഹം. ആദ്യം കോമഡി റോളുകൾ മാത്രം ചെയ്തിരുന്ന സുരാജ് ഇപ്പോൾ ഒട്ടനവധിസീരിയസ് കഥാപാത്രങ്ങളിലൂടെമലയാളികളുടെ മനസ്സ് കീഴടക്കുകയാണ്. ഇതിനോടകം തന്നെ ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് അദ്ദേഹം.

   

ഇപ്പോൾ സുരാജേട്ടന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്. രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയും ആണ് സുരാജിന് ഉള്ളത്. ഹൃദ്യ എന്നാണ് മകളുടെ പേര്. ഇപ്പോൾ ഹൃദ്യയുടെ അരങ്ങേറ്റത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ സുരാജ് എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മകൾ വേദിയിൽ നൃത്തം ചെയ്യുമ്പോൾ അഭിമാനത്തോടെ ഇരിക്കുന്ന സുരാജിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.

മകളുടെ നൃത്തം തുടങ്ങിയപ്പോൾ തന്റെ ഫോണിൽ വീഡിയോ എടുക്കുന്നതും കാണാം. ഒരു നടനിൽ ഉപരി നല്ലൊരു അച്ഛനെ ആ വിഡിയോയിൽ കാണാം എന്നാണ് ആരാധകർ പറയുന്നത്. ഈ വീഡിയോകൾആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഭാര്യക്കൊപ്പം മുൻപിൽ ഇരുന്ന് തന്റെ മകളുടെ നൃത്തം ആസ്വദിക്കുന്ന സുരാജിനെ തന്നെ ആണ് ആരാധകർ കൂടുതൽ ശ്രദ്ധിക്കുന്നത്.

വർഷങ്ങളായി ഹൃദ്യ നൃത്തം അഭ്യസിക്കുന്നുണ്ട്. ഒത്തിരി തിരക്കുകൾ ഉണ്ടെങ്കിലും എല്ലാം മാറ്റിവച്ച് മകളുടെ അരങ്ങേറ്റം കാണാൻ എത്തിയ സുരാജിനെ അഭിനന്ദിക്കുകയാണ് ആരാധകർ ഇപ്പോൾ. പരിപാടിയുടെ അവസാനം മകളുടെ അടുത്തേക്ക് ചെല്ലുന്നതും മകളെ കെട്ടിപ്പിടിച്ചു ഉമ്മ നൽകുന്നതും എല്ലാം വിഡിയോയിൽ കാണാം. നിരവധി പേരാണ് നൃത്തം ചെയ്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *