മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. ജയറാമും പാർവതിയും കാളിദാസും എല്ലാം സിനിമ മേഖലയിൽ ഉള്ളവർ ആണ്. ഇവർ പങ്കുവെക്കുന്ന കുടുംബ ചിത്രങ്ങൾ എല്ലാം നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. കഴിഞ്ഞ ഓണത്തിന് ഇവർ പങ്കുവെച്ചിരുന്ന ഒരു കുടുംബചിത്രം മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ ജനശ്രദ്ധ നേടിയിരുന്നു.
ഇവരോടൊപ്പം ഒരു പുതിയ അംഗം കൂടി ആ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. നിരവധി പേർ അതാരാണ് എന്ന് ചോദിച്ചു രംഗത്ത് വന്നിരുന്നു. പിന്നീടാണ് അത് കാളിദാസന്റെ സുഹൃത്തും പ്രശസ്ത മോഡലുമായ തരിണി ആണെന്ന് പറയുന്നത്. ഇവർ തമ്മിൽ പ്രണയത്തിൽ ആണോ എന്നുള്ള നിരവധി കമ്മെന്റുകളും വന്നിരുന്നു. ഇതിനുശേഷം ഇരുവരും പ്രണയത്തിൽ ആണ് എന്ന് ഉറപ്പിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഇവർ തന്നെ പങ്കുവെച്ചിരുന്നു.
ഇരുവരും ദുബായിൽ ഒന്നിച്ചു അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് ഇവർ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ തരിണി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ഏഴു ദിവസത്തെ അവധി ആഘോഷത്തിന്റെ നിമിഷങ്ങൾ ഒരു റീൽ ആക്കി പങ്കുവെക്കുന്നു.
ഇങ്ങനെ പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവൻ ഓർക്കാൻ ഉള്ള ഓർമ്മകൾ എന്നായിരുന്നു തരിണി ഈ വീഡിയോക്ക് താഴെ പറഞ്ഞത്. എന്നാണ് ഇരുവരുടെയും കല്യാണം എന്നാണ് ആരാധകർ ചോദിക്കുന്നത്. രണ്ടുപേരും നല്ല ജോടികൾ ആണ് എന്ന കമ്മെന്റുകളും വരുന്നുണ്ട്. ഈ വീഡിയോക്ക് താഴെ ഉള്ള ആരാധികമാരുടെ കമ്മെന്റുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.
View this post on Instagram