ഇത് പുതിയൊരു തുടക്കം…!!! മിനിസ്ക്രീൻ പ്രേക്ഷകരെ മുഴുവൻ സന്തോഷത്തിൽ ആക്കി അമൃത നായർ.

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ആണ് അമൃത നായർ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറുന്നത്. കുടുംബ വിളക്കിലെ ഗംഭീരമായ അഭിനയം നിരവധി ആരാധകരെയാണ് അമൃതയ്ക്ക് നേടിക്കൊടുത്തത്. എന്നാൽ കുടുംബവിളക്ക് പ്രേക്ഷകർക്ക് വളരെ ഞെട്ടൽ ഉണ്ടാക്കിയ വാർത്തയായിരുന്നു അമൃത പരമ്പരയിൽ നിന്നും പിന്മാറുന്നു എന്ന വാർത്ത.

   

അപ്രതീക്ഷിതമായിട്ടായിരുന്നു അമൃത ഈ പരമ്പരയിൽ നിന്നും പിന്മാറുന്നു എന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ഇതിനുശേഷം യൂട്യൂബ് വെബ്സീരീസ് ആയ ലേഡീസ് റൂം എന്ന പരിപാടിയിൽ അമൃത അഭിനയിച്ചിരുന്നു. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരെ മുഴുവൻ സന്തോഷത്തിലാക്കുന്ന പുതിയ വാർത്തയാണ് അമൃത സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത്. ഒരു ഇടവേളക്കുശേഷം താരം വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചുവരുന്ന സന്തോഷമാണ് ആരാധകരുമായി താരം പങ്കുവെച്ചത്. മോംസ് ആൻഡ് മി ലൈഫ് ഓഫ് അമൃത നായർ എന്ന താരത്തിന്റെ യൂട്യൂബ് ചാനൽ വഴിയാണ് വിശേഷം അമൃത പങ്കുവെച്ചത്.

ഇത്തവണ കുടുംബവിളക്കിൽ അല്ല. പകരംസൂര്യ ടിവിയിലെ ജനപ്രിയ പരമ്പരയായ കളിവീട് എന്ന പരമ്പരയിലൂടെ ആണ് അമൃത മിനിസ്‌ക്രീനിലേക്ക് തിരിച്ചുവരുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. എന്റെ ജീവിതത്തിലെ പുതിയ വിശേഷം. എല്ലാവരുടെയും സ്നേഹവും സപ്പോർട്ട് ഉണ്ടാകണം എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവെച്ചത്.

പരമ്പരയിലെ കേന്ദ്ര കഥാപാത്രം ആയിട്ടാണ് അമൃത എത്തുന്നത്. സൂര്യ ടിവിയിലെ റേറ്റിംഗ് ഒന്നിൽ നിൽക്കുന്ന പരമ്പര ആണ് കളിവീട്. കളിവീട് ആരാധകരും ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണ്. നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം ആണ് അമൃത തിരിച്ചുവരുന്നത്. റബേക്കയും നിധിനും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് ഈ വാർത്ത.

https://youtu.be/cQTnO-oYZqQ

Leave a Reply

Your email address will not be published. Required fields are marked *