നന്ദനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് നവ്യ നായർ. ഇന്നും നവ്യയെ കാണുമ്പോൾ നന്ദനം ചിത്രത്തിലെ ബാലാമണിയായി തന്നെ ആണ് തോന്നാറ്. ഗുരുവായൂർ പശ്ചാത്തലം ആക്കി ചിത്രീകരിച്ച സിനിമയാണ് നന്ദനം. ഇതിൽ കൃഷ്ണ ഭക്ത ആയ ബാലാമണി എന്ന കഥാപാത്രം ആണ് നവ്യ അവതരിപ്പിച്ചത്.
ഇതുപോലെ തന്നെ ജീവിതത്തിലും ഒരു വലിയ കൃഷ്ണഭക്തയാണ് നവ്യ എന്ന് മലയാളി പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. ഇപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് എത്തിയിരിക്കുകയാണ് നവ്യ. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചത്.
എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരു ഉണ്ണി ഉണ്ടെന്നു തോന്നും. ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും. ഇങ്ങനെ ആണ് ചിത്രങ്ങൾ പങ്കുവെച്ച് നവ്യ കുറിച്ചത്. സെറ്റു സാരി ഉടുത്ത് മുല്ലപ്പൂ ചൂടി അതീവ സുന്ദരി ആയിട്ടാണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.
നവ്യ ചേച്ചിയെ കാണുമ്പോൾ നന്ദനം സിനിമയുടെ ക്ലൈമാക്സ് രംഗം ആണ് ഓർമ വരുന്നത് എന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം നവ്യ വീണ്ടും നൃത്തം ചെയ്തത് വലിയ വാർത്ത ആയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്. ഇപ്പോൾ ഇതാ നവ്യ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.
View this post on Instagram