ചെറുപ്രായത്തിൽ കണ്മണികുട്ടിക്ക് ലഭിച്ച വലിയ സൗഭാഗ്യം…!!! സന്തോഷവാർത്ത പങ്കുവെച്ചു മുക്ത.

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. സിനിമയിലും മിനിസ്ക്രീനിലും തിളങ്ങിനിൽക്കുന്ന താരമാണ് മുക്ത. വിവാഹശേഷം പതിയെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. എന്നാൽ സീരിയൽ പരമ്പരകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വീണ്ടും സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് താരം. മുക്തയെയും മകൾ കൺമണിയെയും അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. രണ്ടുപേർക്കും ഒരുപാട് ആരാധകരാണ് ഉള്ളത്. ഇവരുടെ യൂട്യൂബ് ചാനൽ വഴി കണ്മണിയുടെ വിശേഷങ്ങൾ എല്ലാം മലയാളി പ്രേക്ഷകർ അറിയാറുണ്ട്.

   

വലിയ കാഴ്ചക്കാരാണ് മുത്തേ യുടെ യൂട്യൂബ് ചാനലിൽ ഉള്ളത്. മലയാളി പ്രേക്ഷകരുടെ പ്രിയ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. റിമിയുടെ യൂട്യൂബ് ചാനൽ വഴിയും കണ്മണിയുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ച കണ്മണിയുടെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

മകളുടെ പുതിയ തുടക്കത്തെ കുറിച്ചാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. നടനും നർത്തകനുമായ വിനീതിന്റെ കീഴിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചിരിക്കുന്നത്. വിനീതനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരംഗമാകുന്നത്.

അനുഗ്രഹീത കലാകാരനു കീഴിൽ ചുവടുവെച്ച് തുടങ്ങുകയാണ് പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക എന്നു പറഞ്ഞു കൊണ്ടായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനു താഴെ കമന്റ്കളുമായി എത്തുന്നത്. ഇത്രയും വലിയ ഒരു കലാകാരന് കീഴിൽ നൃത്തം അഭ്യസിക്കാൻ സാധിച്ചത് കണ്മണിക്കുട്ടിയുടെ വലിയ ഭാഗ്യം ആണ് എന്നാണ് ആരാധകർ പറയുന്നത്. ഒപ്പം ഈ പുതിയ തുടക്കത്തിൽ എല്ലാ വിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നും ആരാധകർ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Muktha (@actressmuktha)

Leave a Reply

Your email address will not be published. Required fields are marked *