ഭർത്താവിനൊപ്പം ആടിയും പാടിയും അർച്ചന സുശീലൻ…!! പുതിയ വിശേഷം പങ്കുവെച്ചു താരം.

എന്റെ മാനസപുത്രി എന്ന് പരമ്പരയിലെ ഗ്ലോറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് അർച്ചന. പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയായിരുന്നു ഇത്. ഒരേസമയം നെഗറ്റീവ് കഥാപാത്രവും സഹനടി ആയിട്ടും താരം തിളങ്ങിയിട്ടുണ്ട്. ഇതിനുശേഷം കേരളത്തിലെഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആദ്യ സീസണിൽ താരം പ്രത്യക്ഷപ്പെട്ടു.

   

നിരവധി ആരാധകരെയാണ് ബിഗ് ബോസിൽ നിന്നും അർച്ചന നേടിയെടുത്തത്. അടുത്തിടെ ആണ് താരത്തിന്റെ വിവാഹം നടന്നത്. താരത്തിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ ആയിരുന്നു പ്രവീൺ നായരുമായി താരം വിവാഹം ചെയ്തത്. ഈ വിവാഹത്തിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. ഇപ്പോൾ അർച്ചന സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്ന പുതിയ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. വിവാഹശേഷമുള്ള ആദ്യത്തെ നവരാത്രി ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ചത്.

ജീവിതത്തിൽ ആദ്യമായിട്ടാണ് നവരാത്രി ആഘോഷിക്കുന്നത് എന്നും വളരെ മനോഹരമായ അനുഭവം ആയിരുന്നു എന്നും പറഞ്ഞുകൊണ്ടാണ് അർച്ചന വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയിൽ അർച്ചനക്കൊപ്പം നിന്നുകൊണ്ട് ആഘോഷ പരിപാടികൾ കളർ ആക്കുന്ന പ്രവീണിനെയും കാണാം. പ്രവീണിനെ ലഭിച്ചത് തന്റെ ഭാഗ്യമാണ് എന്ന് അർച്ചന പറഞ്ഞിരുന്നു.

ഇപ്പോൾ രണ്ടുപേരും ചേർന്ന് വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ നവരാത്രി ആഘോഷം കളർ ആക്കിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങളും ഇതിൽ കാണാം. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ചിരിക്കുന്ന ഈ പുതിയ വിശേഷങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ ഇപ്പോൾ. ഇതുപോലെ ആഘോഷങ്ങൾ നിറഞ്ഞ ജീവിതം ആയിരിക്കട്ടെ രണ്ടുപേരുടെയും എന്നാണു ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Archanaa Suseelan (@archana_suseelan)

Leave a Reply

Your email address will not be published. Required fields are marked *