ഇതാണ് എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ…!!! ചിത്രങ്ങൾ പങ്കുവെച്ചു ദുൽഖർ സൽമാൻ.

സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാൻ. മലയാള സിനിമയുടെ താരരാജാവ് ആണ് മമ്മൂക്ക. മമ്മൂക്കയും ദുൽഖറും ചേർന്ന പങ്കുവെക്കുന്ന ചിത്രങ്ങൾനിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. രണ്ടുപേർക്കും ഒരുപാട് ഫാൻസ് പേജുകൾ ആണ് ഉള്ളത്. ദുൽഖർ മമ്മൂക്കയോടൊപ്പം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

   

എനിക്ക് വാപ്പയോട് നമുക്ക് ഒരു സെൽഫി എടുക്കാം എന്ന് പറയുന്നത് ഇഷ്ട്ടമല്ല. കാരണം വാപ്പ എവിടെ പോയാലും കേൾക്കുന്ന സ്ഥിരം വാക്കാണ് അത്. ഇത് ചിലപ്പോൾ ഞാൻ ചിന്തിച്ചു കൂട്ടുന്നത് ആവാം. ഈ കാര്യത്തിനാണ് ഉമ്മ എന്നെ എപ്പോഴും വഴക്കു പറയാറ്. എല്ലാവർഷവും വാപ്പയുടെ പിറന്നാളിനാണ് ഞാനെന്റെ അമിത ചിന്ത നിർത്തി വാപ്പയോടൊപ്പം ഫോട്ടോ എടുക്കുന്നത്.

ഇത്തവണ ഫോട്ടോയ്ക്ക് വേണ്ടി റെഡിയാകുമ്പോൾ ഉള്ള ഒരു ചിത്രം എടുക്കാൻ ആണ് ഞാൻ തീരുമാനിച്ചത്. ഈ നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു ദുൽഖർ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റ് ആയി എത്തുന്നത്. വാപ്പയും മോനും മലയാള സിനിമയിലെ രണ്ടു ഒഴിച്ചുകൂടാൻ ആകാത്ത ആളുകൾ ആണ്.

ഇരുവരും ഒന്നിച്ചു പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറ്. അതുപോലെ തന്നെ വൈറൽ ആവുകയാണ് ഈ പുതിയ ചിത്രങ്ങളും. രണ്ടുപേരും സൗന്ദര്യത്തിന്റെ പ്രതീകം ആണ് എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്. ദുൽക്കർ ഇപ്പോൾ പാൻ ഇന്ത്യ ഘട്ടത്തിൽ ഉയർന്നു നിൽക്കുന്ന താരമാണ്. മമ്മൂക്കയുടെ പുതുതായി പുറത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രവും തീയേറ്ററുകളിൽ വലിയ വിജയം ആണ് സൃഷ്ടിക്കുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *