മാമന്റെ കണ്ണാടി എടുത്ത് ഒളിപ്പിച്ചുവെച്ചു നില ബേബി..!! അവസാനം എവിടെ എന്ന് ചോദിച്ചപ്പോൾ നില പറഞ്ഞ മറുപടി കേട്ടോ…!

സോഷ്യൽ മീഡിയ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷ്. ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ശ്രീനിഷ് അരവിന്ദ്. ഇതേ ഷോയിലെ മത്സരാർത്ഥിയായിരുന്നു പേർളിയും. ഈ പരിപാടിയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. അന്ന് മുതലേ നിരവധി ആരാധകരുള്ള ദമ്പതികളാണ് ഇവർ.

   

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഇവർ ഇവരുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. പേർളി ഗർഭിണി ആയത് മുതൽ ഉള്ള എല്ലാ വിശേഷങ്ങളും ഇവർ പങ്കുവെക്കാൻ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ മകൾ നിലാ ബേബിയെ അത്രയ്ക്കും ഇഷ്ടമാണ് പ്രേക്ഷകർക്കും മുഴുവൻ. നിലയുടെ കുസൃതികളും കുറുമ്പുകളും പേർളി പങ്കു വയ്ക്കാറുണ്ട്. ഇതെല്ലാം ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്.

ഇപ്പോൾ നില മോളുടെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പേർളിയുടെ അനുജനാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിലാ ബേബിഏറ്റവും കൂടുതൽ കളിക്കുന്ന വ്യക്തികളിൽ ഒരാളാണ് പേർളിയുടെ അനുജൻ ശരത്. സോഷ്യൽ മീഡിയ പ്രേക്ഷകർ ശരത് മാമാ എന്നാണ് ഇദ്ദേഹത്തെ വിളിക്കാറ്. നില ആണ് മാമ എന്ന് ശരത്തിന്റെ വിളിക്കാറ്. ശരത്തിനൊപ്പം കളിക്കുന്നതും കുസൃതി കാണിക്കുന്നതും എല്ലാം പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടമാണ്.

ഇപ്പോൾ ശരത്തിന്റെ കണ്ണാടി ഒളിപ്പിച്ചു വെച്ച് ചോദിക്കുമ്പോൾ കാക്ക കൊണ്ടുപോയി എന്ന് പറയുന്ന നിലയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ഉണ്ടാകുന്നത്. നിമിഷങ്ങൾ കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ ഏറ്റെടുക്കുകയായിരുന്നു. നിലക്കുട്ടിയുടെ കുറുമ്പ് ഈ വിഡിയോയിൽ കാണാം. അവസാനം ആ കണ്ണാടി വെച്ച് കളിക്കുന്ന നിലു ബേബിയെയും കാണാം. ഈ രസകരമായ വീഡിയോ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *