ഒടുവിൽ വിശേഷം പങ്കുവച്ചു കാളിദാസ് ജയറാം..!!! കാളിദാസിന്റെ കാമുകി ആരാണെന്നു മനസ്സിലായോ..?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. ജയറാമും കാളിദാസനും പാർവതിയും മാളവികയും എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ്. ഇവർ പങ്കുവെക്കുന്ന കുടുംബ ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലാകാറ്. ഈ കഴിഞ്ഞ ഓണത്തിന് ഇവർ പങ്കുവെച്ച കുടുംബചിത്രം മറ്റു ചിത്രങ്ങളിൽ നിന്നും ഒരുപാട് ശ്രദ്ധ നേടിയിരുന്നു.

   

ചിത്രത്തിൽ പുതിയൊരു അതിഥി കൂടി ഉണ്ട് എന്നതായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. കാളിദാസൻ ഒപ്പം ഇരിക്കുന്ന ആ കുട്ടി ആരാണെന്ന് ചോദിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരുന്നത്. ഇതിനു പിന്നാലെ കാളിദാസന്റെ അടുത്ത സുഹൃത്തും പ്രശസ്ത മോഡലും ആയ തരിണി ആണ് അതെന്നു ഉത്തരവും ലഭിച്ചു. ഇപ്പോൾകാളിദാസൻ പങ്കുവെച്ച്പുതിയ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

തരിണിയുടെ നെഞ്ചിൽ ചേർന്നു ഇരിക്കുന്ന ചിത്രമാണ് കാളിദാസ് പങ്കുവെച്ചത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ചേർത്താണ് ചിത്രം പങ്കുവെച്ചത്. ഇതോടെ ഇത് കാളിദാസിന്റെ കാമുകി തന്നെയാണ് എന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഡാർലിംഗ്സ് എന്ന് പറഞ്ഞുകൊണ്ടാണ് നടി അപർണ ബാലമുരളി എത്തിയിരിക്കുന്നത്.

ഈ ചിത്രത്തിലെ കമന്റുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പെൺകുട്ടികൾ ആണ് വിഷമം പ്രകടിപ്പിച്ചു എത്തിയത്. ഇപ്പോൾ ജയറാമിന്റെ കുടുംബത്തിൽ നിന്നും ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം എന്നാണ് ആരാധകർ കരുതുന്നത്. ഇരുവരും ദുബൈയിൽ അവധി ആഘോഷിക്കുകയാണ് ഇരുവരും. തരിണി പ്രശസ്ഥയായ മോഡൽ ആണ്. ഇപ്പോൾ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *