ഇത് എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷം ആണ്…!!! പുതിയ വിശേഷങ്ങൾ പങ്കുവെച്ചു നവ്യ നായർ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. കലോത്സവ വേദികളിൽ നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ നായർ. ഒരു മികച്ച അഭിനേത്രിയും നർത്തകിയും ആണ് താരം. ഒരിടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും വീണ്ടും ഒരു വലിയ തിരിച്ചുവരവ് തന്നെ ആണ് താരം നടത്തിയത്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരം തന്റെ ജീവിതത്തിലെ ഒരു പുതിയ തുടക്കത്തെ കുറിച്ച് പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. സ്വന്തമായി ഒരു നൃത്ത വിദ്യാലയം തുടങ്ങിയ സന്തോഷമാണ് ആരാധകർക്കായി താരം പങ്കുവെച്ചത്.

   

മാതങ്കി നൃത്ത വിദ്യാലയം എന്നാണ് നവ്യയുടെ നൃത്ത വിദ്യാലയത്തിന്റെ പേര്. ഇതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ആണ് ഇപ്പോൾ നവ്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ഈ പ്രത്യേക ദിവസത്തിൽ തിരഞ്ഞെടുത്ത കുട്ടികളോടൊപ്പം മാതംഗി നൃത്ത വിദ്യാലയത്തിന്റെ ക്ലാസ്സുകൾ ആരംഭിച്ചിരിക്കുകയാണ്. കൃത്യമായ ഉദ്ഘാടനം നടന്നിരിക്കുകയാണ്. കൂടുതൽ കുട്ടികളെ ചേർക്കണമെന്ന് ഉണ്ടായിരുന്നു എന്നാൽ കുറച്ച് കുട്ടികളായി ചുരുക്കുകയായിരുന്നു. എന്റെ ശ്രദ്ധക്ക് വേണ്ടി ആണ് അത്. ഈ കുട്ടികളുടെ നല്ല ഭാവിക്കായി ഗണപതിയുടെയും നടരാജന്റെയും അനുഗ്രഹം ഉണ്ടാകട്ടെ.

ഇത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷമാണ്. എന്റെ ഗുരു മനു മാസ്റ്റർ എന്നോട് പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. അധ്യാപികയായി എന്റെ ജീവിതത്തിലെ ഒരു പുതിയ തുടക്കമാണ്. ഞാൻ എന്നെ തന്നെ ഗുരു എന്ന വിശേഷിപ്പിക്കില്ല. ഞാൻ അത്രത്തോളം ആയിട്ടില്ല. ഞാൻ എന്റെ ഗുരുവിൽ നിന്നും പഠിച്ചത് എന്താണോ അത് തന്നെയാണ് ഞാൻ എന്റെ വിദ്യാർത്ഥികൾക്കും നൽകാൻ ആഗ്രഹിക്കുന്നത്. എനിക്ക് നന്നായി ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

എന്റെ പ്രിയ വിദ്യാർത്ഥികളെ നിങ്ങളുടെ വയസ്സ് എത്രയായാലും എന്നിൽ വിശ്വാസം അർപ്പിക്കുക. നിങ്ങളുടെ വലിയ വിജയത്തിനായി ഞാൻ നിങ്ങളുടെ ഒപ്പം തന്നെ ഉണ്ടാകും. അതിനുവേണ്ടി എന്നാൽ ആവുന്നതെല്ലാം ഞാൻ നൽകും. ഇങ്ങനെയായിരുന്നു പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത്. വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഗുരുവിന്റെ അനുഗ്രഹം സ്വീകരിക്കുന്ന ചിത്രങ്ങളും ആണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് നവ്യക്ക് ആശംസകളുമായി എത്തുന്നത്. ഇതൊരു മികച്ച തുടക്കം ആകട്ടെ എന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *