ചിന്നൂ ശ്രദ്ധിച്ചു ഓടിക്കൂ….!!! സംയുകത ഡ്രൈവ് ചെയ്യുമ്പോൾ സമാധാനം നൽകാതെ ബിജുമേനോൻ.

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ഒരുപാട് ആരാധകരാണ് ഈ താരാദമ്പതികൾക്ക് ഉള്ളത്. വിവാഹത്തിനുശേഷം സംയുക്ത സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ഇന്നും സംയുക്തയുടെ ആരാധകർക്ക് ഒരു കുറവും വന്നിട്ടില്ല. ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായിരുന്നു സംയുക്ത വർമ. ബിജു മേനോൻ ഇപ്പോഴും സിനിമയിൽ സജീവമാണ്. ഒട്ടനവധി മികച്ച വേഷങ്ങൾ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന മലയാള സിനിമയുടെ മികച്ച അഭിനേതാവാണ് ബിജു മേനോൻ.

   

ഈ വർഷത്തെ ദേശീയ അവാർഡ് സംസ്ഥാന അവാർഡും കരസ്ഥമാക്കിയ താരമാണ് ബിജുമേനോൻ. ഇപ്പോൾ ബിജുമേനോന്റെയും സംയുക്തയുടെയും ഒരു രസകരമായ വാർത്തയാണ് ഒരു ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. സംയുക്തയും ഒത്ത് ഒരിക്കൽ തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു. സംയുക്തയാണ് വാഹനം ഡ്രൈവ് ചെയ്യുന്നത്. യാത്ര തുടങ്ങിയപ്പോൾ മുതൽ ബിജു മേനോൻ ഇടപെട്ട് തുടങ്ങി. ചിന്നു ബ്രേക്ക് ചെയ്യൂ… ആ ടിപ്പർ ബായിയെ ശ്രദ്ധിക്കണേ.. ഈ ഓട്ടോ ചിലപ്പോൾ റോങ് സൈഡ് കയറി വരും. ഓവർടേക്ക് ചെയ്യൂ വേഗം.

സംയുക്ത നന്നായി ഡ്രൈവ് ചെയ്യുന്ന ആളാണ് അറിയാഞ്ഞിട്ടല്ല എങ്കിലും ഒരു ടെൻഷൻ. ആദ്യം ഒന്നും മൈൻഡ് ചെയ്യാതിരുന്ന സംയുക്ത കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാട്ട് മൂളാൻ തുടങ്ങി. അഴകിയ രാവണനിലെ സംഗീതസംവിധായകനെ പാട്ട് പഠിപ്പിക്കാൻ നോക്കുന്ന മമ്മൂട്ടിയോട് എന്നാപ്പിന്നെ താൻ ചെയ്യ് എന്ന ഒരു രംഗം ആണ് വളരെ രസകരമായി പറയുന്നത്. അതോടു കൂടി ഇടപെടൽ നിർത്തി. എന്നിട്ടും ഫ്രണ്ട് സീറ്റിൽ ഇരിക്കുമ്പോൾ സ്വയം ബ്രേക്കും ക്ലച്ചും ചവിട്ടാറുണ്ട്. വൈഫിനോടുള്ള ഓവർ കെയറിങ് ആണോ ഡ്രൈവിങ്ങിന്റെ കാര്യത്തിലുള്ള ശ്രദ്ധ കൊണ്ടാണോ ഈ ഇടപെടൽ എന്ന് ചോദിച്ചാൽ ബിജുമേനോൻ പറയും വൈഫ്‌ അല്ല ഞങ്ങളുടെ ലൈഫ് അല്ലെ ഭായ് എന്ന്.

ഇതുപോലുള്ള ഒരുപാട് രസകരമായ സംഭവങ്ങൾ ബിജുമേനോനെ കുറിച്ച് ആരാധകൻ എഴുതിയിട്ടുണ്ട്. ഈ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ബിജുമേനോനും സംയുക്ത വർമ്മയും ഒന്നിച്ച് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുക്കാറ്. അതുപോലെതന്നെ ഏറ്റെടുക്കുകയാണ് ഈ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *