സർജറിക്ക് ശേഷം ഉള്ള ആദ്യത്തെ ആഘോഷം!!! സുധാമോൾക്ക് കെട്ടിപ്പിടിച്ചു ഉമ്മ നൽകി താരാ കല്യാൺ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നു തന്നെയാണ് താരാ കല്യാണിന്റേത്. നിരവധി ആരാധകരുള്ള കുടുംബമാണ് ഇവരുടെ. താരാ കല്യാണും സൗഭാഗ്യയും അർജുനും അമ്മയും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ ആണ്. ഇവരുടെ കുടുംബത്തിലെ പുതിയ അംഗമാണ് സൗഭാഗ്യയുടെയും അർജുന്റെയും മകൾ സുദർശന. ഇപ്പോൾ സുധ മോൾക്കാണ് ഇവരെക്കാൾ എല്ലാം ആരാധകർ എന്ന് പറയാം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഈ കുടുംബം ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

   

ഇവർക്ക് രണ്ടു പേർക്കും ഒരു യൂട്യൂബ് ചാനലും ഉണ്ട്. യൂട്യൂബ് ചാനൽ വഴി ഇവരുടെ വിശേഷങ്ങൾ എല്ലാം അറിയിക്കാറുണ്ട്. കഴിഞ്ഞദിവസങ്ങളിൽ താര കല്യാണിന്റെ സർജറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇവർക്ക് പ്രാർത്ഥനകളുമായി എത്തിയത്. ഇതിനുശേഷം തിരിച്ച് വീട്ടിലേക്ക് എത്തിയതും എല്ലാം ഇവർ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിരുന്നു. എല്ലാ ആഘോഷങ്ങളും വീട്ടിൽ തന്നെ ആഘോഷിക്കുന്ന കുടുംബമാണ് ഇവരുടെത്. ആഘോഷങ്ങളുടെ ഒരുക്കങ്ങളും ഇവർ പ്രേക്ഷകർക്ക് ആയി പങ്കുവെക്കാറുണ്ട്.

സർജറിക്ക് ശേഷം താരാ കല്യാണിനെ വീട്ടിൽ നിന്നും ശുശ്രൂഷ ചെയ്യുകയായിരുന്നു സൗഭാഗ്യ. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യ വീട്ടിലേക്ക് തിരിച്ചത്. ഇപ്പോൾ വിജയദശ്മി നവരാത്രി ആഘോഷങ്ങളിലേക്ക് കടക്കുകയാണ് ഈ കുടുംബം. ഇപ്പോൾ ഈ ആഘോഷങ്ങൾക്ക് മുന്നോടിയായി സുധ മോളെ ചേർത്തുനിർത്തി എടുത്തിരിക്കുന്നു ചിത്രം ആണ് താരാ കല്യാൺ പങ്കുവെച്ചത്. സുധാപ്പു എന്നാണ് താരാ കല്യാൺ സുധമോളെ വിളിക്കുന്നത്. ഇപ്പോൾ താര കല്യാൺ പങ്കുവെച്ചിരിക്കുന്ന ഈ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

സർജറി കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയുള്ള ആദ്യത്തെ ആഘോഷമാണ് താരാ കല്യാണിന്റെ. ഇപ്പോൾ ഈ സർജറിക്കു ശേഷം പതിയെ തിരിച്ചു വരികയാണ് താരാ കല്യാൺ. ഞങ്ങളോടൊപ്പം താമസിക്കാൻ പറഞ്ഞാൽ അമ്മ കേൾക്കില്ല എന്നും അമ്മക്ക് ഒറ്റക്ക് താമസിക്കുന്നത് ആണ് ഇഷ്ട്ടം എന്നും ഞങ്ങൾ ഈ കാര്യത്തിനാണ് കൂടുതൽ വഴക്ക് ഉണ്ടാവാറുള്ളത് എന്നും സൗഭാഗ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *