എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ അത്ഭുതമാണ് നീ…!! കുഞ്ഞിന് വേണ്ടി ഉള്ള കാത്തിരിപ്പിൽ മൈഥിലി.

പാലേരി മാണിക്യം എന്ന സിനിമയിലൂടെ കടന്നുവന്ന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൈഥിലി. ആദ്യ ചിത്രത്തിലെ തന്നെ മികച്ച അഭിനയം താരത്തിന് ഒരുപാട് ആരാധകരെ ആണ് നേടിക്കൊടുത്തത്. ചിത്രത്തിലെ മാണിക്യം എന്ന കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിച്ചത്. പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ച ഭാഗ്യം ചെയ്ത നടിയാണ് മൈഥിലി. വിവാഹശേഷം പതിയെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. സിനിമയിൽ സജീവമായി ഇല്ലെങ്കിലും സോഷ്യൽ മീഡിയ വഴി തന്നെ വിശേഷങ്ങൾ എല്ലാം മൈഥിലി അറിയിക്കാറുണ്ട്.

   

ഈ കഴിഞ്ഞ ഓണത്തിന് ആയിരുന്നു താൻ ഗർഭിണി ആണെന്നുള്ള വിശേഷം പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവെച്ചത്. മൈഥിലിയും ഭർത്താവും നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഓണാശംസകൾ ഞാൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ഇതായിരുന്നു ചിത്രങ്ങൾ പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇപ്പോൾതന്റെ പുതിയ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വേണ്ടി മൈഥിലി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ക്യാപ്ഷൻ തന്നെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. എന്റെ ഏറ്റവും വിലപ്പെട്ട കുഞ്ഞേ, തുടക്കം മുതൽ അവസാനം വരെ ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്.

എന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ അത്ഭുതമാണ് നീ. എല്ലാ ദിവസവും നിന്റെ സാന്നിധ്യം ഞാൻ അറിയുകയാണ്. നിന്റെ ഹൃദയമിടിക്കുന്നത് ഞാൻ അറിയുന്നുണ്ട്. ഇങ്ങനെയായിരുന്നു പുതിയ ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത്. സമ്പത്ത് എന്നാണ് മൈഥിലിയുടെ ഭർത്താവിന്റെ പേര്. നിരവധി പേരാണ് ഇവർക്ക് ആശംസകളും ആയി എത്തുന്നത്. ദൈവം ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകട്ടെ എന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Mythili (@mythili2424)

Leave a Reply

Your email address will not be published. Required fields are marked *