ധ്വനി മോൾ ഇപ്പോഴേ തുടങ്ങിയോ!!! യുവയും ധ്വനിയും ഒന്നിച്ചു ഒരു സീരിയലിൽ. വീഡിയോ പങ്കുവെച്ചു താരങ്ങൾ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് യുവകൃഷ്ണയുടെയും മൃദുലയുടെയും. പ്രേക്ഷകർക്ക് അത്രയും ഇഷ്ടമുള്ള ദമ്പതികളാണ് ഇരുവരും. സോഷ്യൽ മീഡിയകളിൽ വളരെ സജീവമായ ഇരുവരും ഇവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ഈയടുത്താണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. ഇതിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുൻപിൽ ഇവർ പങ്കുവെച്ചിരുന്നു. മകളുടെ ജനനവും പേരിടൽ ചടങ്ങും എല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കിയ ചടങ്ങുകൾ ആയിരുന്നു.

   

ഈ ആഘോഷത്തിന്റെ എല്ലാം വീഡിയോകൾ ഇവരുടെ യൂട്യൂബ് ചാനൽ വഴി ഇരുവരും പങ്കുവെച്ചിരുന്നു. വലിയ കാഴ്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്. മകളുടെ കാതിൽ ധ്വനി കൃഷ്ണ എന്ന് വിളിക്കുന്ന യുവയുടെ വീഡിയോ ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു. ഇപ്പോൾ ധ്വനി മോളുടെ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് കൂടുതൽ ആവേശം. ഇപ്പോൾ ഇരുവരും ഇവരുടെ യൂട്യൂബ് ചാനല് വഴി പങ്കുവെച്ച് പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ജനിച്ച് രണ്ടുമാസം പിന്നിടുമ്പോഴേക്കും തന്റെ ആദ്യത്തെ സീരിയൽ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ധ്വനി ബേബി. തന്റെ അച്ഛന്റെ ഒപ്പം സീരിയൽ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ധ്വനി മോൾ. അച്ഛന്റെയും മകളുടെയും ആദ്യത്തെ സീരിയലാണ് ഇതെന്ന് ഭാവിയിൽ പറയാമല്ലോ എന്ന് മൃദുല വിഡിയോയിൽ പറയുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന് സീരിയൽ സോനയുടെ മകളായിട്ടാണ് ധ്വനി മോൾ എത്തിയിരിക്കുന്നത്. അച്ഛനും മകളും ഒന്നിച്ചുള്ള സീനിന്റെ ഷൂട്ടിങ്ങും വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സീരിയലിൽ ഒരു ന്യൂബോൺ ബേബിക്ക് വേണ്ടിയുള്ള തിരച്ചിലില്ലായിരുന്നു. അങ്ങനെയാണ് കൊണ്ടുവരാമോ എന്ന് സംവിധായകൻ തന്നോട് ചോദിച്ചത്. വാവയ്ക്ക് ഇപ്പോൾ 36 ദിവസം ആയതേ ഉള്ളൂ. ക്യാമറയ്ക്ക് മുൻപിൽ എങ്ങനെയായിരിക്കുമെന്ന് പറയാൻ പറ്റില്ല. എന്നാൽ വളരെ മനോഹരമായി തന്നെ ധ്വനി ഷൂട്ടിങ് പൂർത്തിയാക്കി. നിരവധി പേരാണ് ഇപ്പോൾ ഈ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അച്ഛനും അമ്മയ്ക്കും പോലെ ധ്വനി മോളും ഉയരങ്ങളിൽ എത്തട്ടെ എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *