റാമിനൊപ്പം റാം!!! ഇതാണോ റാം ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രം? പുതിയ ചിത്രങ്ങൾ പങ്കുവെച്ച മോഹൻലാൽ.

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ട് ഈ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും വൻ വിജയം ആണ്. മൂന്നു സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. ദൃശ്യം, ദൃശ്യം2,12ത് മാൻ. ഈ മൂന്നും വലിയ വിജയം കരസ്ഥമാക്കിയ സിനിമകൾ ആണ്. ഇപ്പോൾ ഈ കൂട്ടുകെട്ടിൽ ഷൂട്ടിംഗ് പുരോഗ പുരോഗമിക്കുന്ന പുതിയ ചിത്രമാണ് റാം. ഈ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിൽ വലിയ വൈറൽ ആകാറാണ് പതിവ്.

   

ഇപ്പോൾ ശ്രീ മോഹൻലാൽ പങ്കുവെച്ച് പുതിയ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. റാം എന്ന കാറിന്റെ മുന്നിൽ നിൽക്കുന്ന റാം എന്ന സിനിമയിലെ മോഹൻലാൽ. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ പുരോഗമിക്കുകയാണ്. അമേരിക്കൻ നിർമ്മിത വാഹനമായ റാം എന്ന ട്രക്കിന് മുൻപിൽ ആണ് ലാലേട്ടൻ നിൽക്കുന്നത്. അമേരിക്കയിലെ ഫേമസ് ആയ വാഹനങ്ങളിൽ ഒന്നാണ് ഇത്.

റാമിനൊപ്പം റാം എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ വലിയ കൗതുകത്തിൽ ആണ് ഈ ചിത്രം ആരാധകർ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്. ഈ ചിത്രത്തിൽ മോഹൻലാൽ ഒരു റോ ഏജന്റ് ആയിട്ടാണ് എത്തുന്നത് എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാലിനു പുറമേ ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിദേശത്താണ് ഈ ചിത്രം ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്. ഇനിയും ഒരുപാട് സസ്പെൻസ് കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *