സൂര്യയുടെ ഏതു നേട്ടത്തിലും ജ്യോതികക്കും വലിയ പങ്കുണ്ട്!! അവാർഡ് സ്വീകരിക്കാൻ ഒരുമിച്ചെത്തി പ്രിയ ദമ്പതികൾ.

തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രിയപ്പെട്ട താരതമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും ഈ ജോടിക്ക് ഒരുപാട് ഫാൻസ്‌ ആണ് ഉള്ളത്. നടിപ്പിൻ നായകൻ എന്ന വിളിപ്പേര് ലഭിച്ച താരമാണ് സൂര്യ. നേരുക്ക് നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട്സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട നായകനായി താരം മാറുകയായിരുന്നു. 2006 സെപ്റ്റംബറിൽ ആയിരുന്നു തമിഴകത്ത് പ്രിയ താരങ്ങൾ ഒന്നിച്ചത്. ഇരുവരും ഒന്നിച്ചുള്ള സിനിമകളെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ച ആരാധകർ ജീവിതത്തിലും ഇവർ ഒന്നിക്കുന്നത് വലിയ ആഘോഷമാക്കിയിരുന്നു.

   

അതുപോലെതന്നെയാണ് ഇരുവരും പരസ്പരം ബഹുമാനം നൽകി കൊണ്ടാണ് എപ്പോഴും ഇരുവരും സംസാരിക്കാറ്. എല്ലാവർക്കും ഈ സംസാരം ഇഷ്ടവും ആണ്. കേരളത്തിലാണ് സൂര്യ ജ്യോതിക ദമ്പതിമാർക്ക് ആരാധകർ കൂടുതലും. ഇപ്പോൾ ഇരുവരുടെയും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഈ വർഷത്തെ നാഷണൽ അവാർഡിന് മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയത് സൂര്യ ആയിരുന്നു. രണ്ടുപേരാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. സൂരറൈ പൊട്ര് എന്ന ചിത്രത്തിനായിരുന്നു മികച്ച നടനുള്ള പുരസ്കാരം താരം സ്വന്തമാക്കിയത്.

ഇപ്പോൾ ഇതിന്റെ അവാർഡ് ദാന ചടങ്ങിന് എത്തിയഇവരുടെ വാർത്തയാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്. കുടുംബത്തോടൊപ്പമാണ് സൂര്യ അവാർഡ് സ്വീകരിക്കാൻ എത്തിയത്. നാടൻ വേഷത്തിൽ ഷർട്ടും മുണ്ടും ധരിച്ചാണ് അവാർഡ് സ്വീകരിക്കാൻ താരം എത്തിയത്. തന്റെ രണ്ട് മക്കൾക്കും ജ്യോതികക്കും ഒപ്പം അവാർഡ് പിടിച്ചു നിൽക്കുന്ന ചിത്രം ജ്യോതികയാണ് പങ്കുവെച്ചത്. ദിയ ദേവ് എന്നാണ് ഇവരുടെ മക്കളുടെ പേര്.

ഇവർ കുടുംബത്തോടൊപ്പം എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഇതിനുമുമ്പും എന്റെ എല്ലാ വിജയത്തിന് പിന്നിലും ജ്യോതിക ആണ് എന്നാ സൂര്യ പറഞ്ഞിരുന്നു. ഇപ്പോൾ സിനിമയിൽ ജ്യോതിക സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയ വഴി ഇവരുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയാറുണ്ട്. ഇപ്പോൾ ഈ ചടങ്ങുമായി ബന്ധപ്പെട്ട് ജ്യോതിക പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

 

View this post on Instagram

 

A post shared by Jyotika (@jyotika)

Leave a Reply

Your email address will not be published. Required fields are marked *