എനിക്ക് മോനെ ഭയങ്കര ഇഷ്ട്ടാ!! പാടാത്ത പൈങ്കിളിയിലെ സൂരജിനെ കണ്ട സന്തോഷം അടക്കാൻ ആവാതെ അമ്മുമ്മ.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. ഈ പരമ്പരയിലെ നായക കഥാപാത്രം ദേവയെ മലയാളി പ്രേക്ഷകർ ആരും മറന്നു കാണില്ല. സൂരജ് ആയിരുന്നു ഈ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് അത്രയും പ്രിയപ്പെട്ട താരമായിരുന്നു സൂരജ്. എന്നാൽ അപ്രതീക്ഷിതമായി പരമ്പരയിൽ നിന്നും സൂരജ് പിൻവാങ്ങിയത് മിനിസ്ക്രീൻ പ്രേക്ഷകരെ ഒരുപോലെ സങ്കടപ്പെടുത്തിയ വാർത്തയായിരുന്നു. സൂരജിന്റെ ഈ പിൻവാങ്ങലോടെ പാടാത്ത പൈങ്കിളിയുടെ റേറ്റിംഗ് കുത്തനെ ഇടിയുകയായിരുന്നു.

   

സൂരജിനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ പിന്നീട് ഈ പരമ്പര കാണാതായി. പരമ്പരയിൽ നിന്നും വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരെ എല്ലാ വിശേഷങ്ങളും അറിയിക്കുന്ന താരമാണ് സൂരജ്. സോഷ്യൽ മീഡിയകളിൽ സജീവമായി തുടരുന്ന താരമാണ് സൂരജ്. തന്റെ സന്തോഷ നിമിഷങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ പ്രേക്ഷകർക്കായി താരം പങ്കു വയ്ക്കാറുണ്ട്. കൂട്ടത്തിൽ പുതിയൊരു വീഡിയോ സൂരജ് പങ്കുവെച്ചിരിക്കുകയാണ്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

വഴിയിലൂടെ നടന്നു പോകുന്ന സ്വന്തം നാട്ടുകാരിയായ അമ്മുമ്മയോട് കുശലം ചോദിക്കുന്നതും അമ്മുമ്മയെ വണ്ടിയിൽ കയറ്റുന്നതും ആണ് വിഡിയോയിൽ ഉള്ളത്. വളരെ നിഷ്കളങ്കമായ രണ്ടു പേരുടെയും സംസാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഒരു ചെറുപുഞ്ചിരിയോടെ ആണ് ആരാധകർ എല്ലാം ഈ വീഡിയോ കാണുന്നത്. വീഡിയോയുടെ ഇടയിൽ എനിക്ക് ഇന്നെ ഭയങ്കര ഇഷ്ട്ടാണ് എന്ന് അമ്മുമ്മ പറയുന്നുണ്ട്.

ഈ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയാണ്. പരിപാടിയിൽ നിന്നും പിന്മാറിയാലും സൂരജിനോടുള്ള ഇഷ്ടം പ്രേക്ഷകർക്ക് എന്നും നിലനിൽക്കും എന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്. അത്രയും മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് സൂരജ്. കണ്ണൂർ ഭാഷയിൽ രണ്ടു പേരും വളരെ നിഷ്കളങ്കമായി സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *