മോഹൻലാലിൻറെ ഗ്യാരേജിൽ ഒരു പുതിയ അംഗം കൂടി!! പുതിയ വണ്ടിയുടെ നമ്പർ കണ്ടോ?

മലയാള സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ.മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർസ്റ്റാറാണ് മോഹൻലാൽ. ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. എണ്ണിയാൽ ഒടുങ്ങാത്ത മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് അദ്ദേഹം. ഇപ്പോൾ ലാലേട്ടനുമായി ബന്ധപ്പെട്ട പുതിയ വാർത്തകർ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മലയാളികൾക്ക് എല്ലാം ഒരുപോലെ അറിയാവുന്ന കാര്യമാണ് ലാലേട്ടന്റെ വണ്ടികളുടെ നമ്പർ.

   

വണ്ടികൾക്ക് 2255 ആണ് നമ്പർ നൽകാറ് . മലയാള സിനിമ താരങ്ങൾക്ക് വണ്ടികളോടുള്ള താല്പര്യം എല്ലാ മലയാളി പ്രേക്ഷകർക്കും അറിയാവുന്ന കാര്യമാണ്. ഒരുപാട് ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്ന താരങ്ങളാണ് മലയാള സിനിമ താരങ്ങൾ. ഇപ്പോൾ ശ്രീ മോഹൻലാലിന്റെ ഗ്യാരേജിൽ പുതിയ വണ്ടി കൂടി എത്തിയിരിക്കുകയാണ്. അതും ഡബിൾ ടു ഡബിൾ ഫൈവിൽ തന്നെ. ഈ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ബെൻസിന്റെ പുതിയ കാരവാൻ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത് ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്. K L 07 CZ 2255 എന്ന നമ്പർ ആണ് ലഭിച്ചിരിക്കുന്നത്.ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുക്കുകയാണ്. മോഹൻലാലിന്റെ സിനിമ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ ഓഫീസിനു മുൻപിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആക്കുന്നത്.

അങ്ങനെ താരത്തിന്റെ വാഹന കളക്ഷനിൽ പുതിയ ഒരു വാഹനം കൂടി എത്തിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം നിർവഹിക്കുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ആയി ബന്ധപ്പെട്ട യുകെയിലാണ് മോഹൻലാൽ ഇപ്പോൾ.മോൺസ്റ്റർ എന്ന ചിത്രമാണ് ഇനി ആദ്യം പുറത്തിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *