ഭർത്താവിന്റെ ഷർട്ട് ധരിച്ചു അതീവ സുന്ദരി ആയി സംവൃത;പുതിയ രസകരമായ ചിത്രം പങ്കുവെച്ചു താരം.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. ലാൽ ജോസ് സംവിധാനം ചെയ്തു ദിലീപ് നായകനായി എത്തിയ രസികൻ എന്ന ചിത്രത്തിലെ നായിക കഥാപാത്രം ആയിട്ടായിരുന്നു സംവൃതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയം കാഴ്‌ചവെച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു സംവൃത.പിന്നീട് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒട്ടനവധി ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച വ്യക്തിയാണ് സംവൃത സുനിൽ.

   

പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. 2012ലാണ് അഖിൽ രാജ് ആയിട്ടുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.രണ്ടു മക്കളാണ് താരത്തിന് ഉള്ളത്. സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് മുൻപിൽ പങ്കുവെക്കുന്ന താരമാണ് സംവൃത.

2019 ബിജുമേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിൽ സംവൃത വെള്ളിത്തിരയിലേക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. മഴവിൽ മനോരമ അവതരിപ്പിച്ചിരുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയുടെ ഗസ്റ്റ് ആയി എത്തിയിരുന്നു സംവൃത. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയവിശേഷമാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വളരെ ക്യൂട്ട് ആയി കോഫിയും കയ്യിൽ പിടിച്ച് ഇരിക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇതിനു നൽകിയ ക്യാപ്ഷൻ ആണ് പ്രേക്ഷകർക്ക് ഇടയിൽ വൈറൽ ആകുന്നത്. ഭർത്താവിനൊപ്പം ഒരു കോഫി ഡേറ്റ് അതും അദ്ദേഹത്തിന്റെ ഷർട്ട് അണിഞ്ഞുകൊണ്ട്. ഇപ്രകാരമാണ് സംവൃത സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വളരെ സുന്ദരിയായിട്ടുണ്ടെന്നും ഇനിയെന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

Leave a Reply

Your email address will not be published. Required fields are marked *