മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മേഘ്ന. എന്നും മലയാളികൾ മേഘനയുടെ വിശേഷങ്ങൾ അറിയാൻ വലിയ താല്പര്യമാണ് കാണിക്കാറുള്ളത്.മേഘനയുടെ ഭർത്താവ് ചീരുവിന്റെ വിയോഗം വലിയ തരത്തിലാണ് താരത്തെ ബാധിച്ചത്. സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്ന താരം പതിയെ സോഷ്യൽ മീഡിയകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇന്നും ചീരുവിന്റെ വേർപാടിന്റെ വിഷമം മേഘനയിൽ നിന്നും വിട്ടുമാറിയിട്ടില്ല. കുറച്ചെങ്കിലും ഈ വിഷമം താരം മറക്കുന്നത് തന്റെ മകൻ റയാനിലൂടെ ആണ്.
ഇപ്പോൾ കുറച്ചുനേരത്തേക്ക് എങ്കിലും തന്റെ വിഷമങ്ങൾ മറന്നിരിക്കുകയാണ് താരം. ചിരഞ്ജീവിയുടെ അനിയനും സിനിമാതാരവുമായ ദ്രുവ സർജയുടെ ഭാര്യയുടെ വളകാപ്പ് ചടങ്ങിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. അനിയന്റെ ഭാര്യയെ സ്വർണ്ണത്തിൽ മൂടുന്ന മേഘനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ചിരഞ്ജീവിയുടെ സ്ഥാനത്തു നിന്നാണ് മേഘന ഈ ചടങ്ങുകൾ എല്ലാം വളരെ ഭംഗിയായി ചെയ്തത് എന്നാണ് ആരാധകർ പറയുന്നത്.
രായാന് ഒരു കുഞ്ഞനുജത്തിയോ അനുജനോ എത്താൻ പോകുന്നു എന്നുള്ള വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. ചിരഞ്ജീവിയുടെ അനിയൻ ധ്രുവയാണ് തനിക്ക് കുഞ്ഞുണ്ടാവാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചത്. ജേഷ്ഠനെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് ധ്രുവ. ഭാര്യയുടെ വളക്കാപ്പ് ചടങ്ങിനു വരെ ചേട്ടന്റെ വലിയൊരു ചിത്രം അവിടെ ഫ്രെയിം ചെയ്ത് വെച്ചിരുന്നു.
ഇപ്പോൾ വളക്കാപ്പ് ചടങ്ങിനത്തിയ മേഘനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. പരിപാടിയിൽ ഉടനീളം പങ്കെടുത്ത് എല്ലാവരോടും ചിരിച്ച് സംസാരിക്കുന്ന മേഘനയെ കണ്ടപ്പോൾ ആരാധകർക്ക് വളരെ സന്തോഷമാവുകയാണ് ചെയ്തത്. കുറച്ചു നിമിഷത്തേക്ക് എങ്കിലും മേഘനയെ സന്തോഷവധി ആയി കാണാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് ആരാധകർ.