ഇപ്പോൾ ഞാൻ അച്ഛനെ പോലെ ആയില്ലേ!!കുഞ്ഞ് ഷനയുടെ കുസൃതി നിറഞ്ഞ ചിത്രം പങ്കുവെച്ചു വിനീത് ശ്രീനിവാസൻ.

മലയാള സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങിനിൽക്കുന്ന വ്യക്തിയാണ്വിനീത് ശ്രീനിവാസൻ. അഭിനേതാവ് തിരക്കഥാകൃത്ത് സംവിധായകൻ ഗായകൻ ഗാന രചയിതാവ് നിർമ്മാതാവ് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ഇതിനോടകം തന്റെ കൈയ്യൊപ്പ് ചാർത്തിയ താരമാണ് വിനീത് ശ്രീനിവാസൻ. അവസാനമായി വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്.ഒരുപാട് നല്ല സിനിമകൾ സംവിധാനം ചെയ്തു അഭിനയിച്ചും എല്ലാം മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.

   

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടൻ ശ്രീനിവാസന്റെ മകൻ ആണ് വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സന്തോഷ നിമിഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പകർത്താറുണ്ട്. അത്തരത്തിൽ വിനീത് ശ്രീനിവാസൻ പകർത്തിയ ഒരു പുതിയ കുസൃതി നിറഞ്ഞ ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ചിരി പടർത്തുന്നത്. തന്റെ മകൾ ഷനയുടെ ഒരു ചിത്രമാണ് താരം പകർത്തിരിക്കുന്നത്.

ഇതിലെ പ്രത്യേകത എന്തെന്ന് വെച്ചാൽ വിനീതിന്റെ ടീഷർട്ട് ധരിച്ചാണ് ഷന നിൽക്കുന്നത്. ഇതിന് രസകരമായ ഒരു ക്യാപ്ഷനുംവിനീത് നൽകിയിട്ടുണ്ട്. ഏകദേശം അരമണിക്കൂർ മുൻപ് തന്റെ ടീഷർട്ട് ധരിക്കട്ടെ എന്ന് അവൾ ചോദിച്ചു. ഇത് കഴിഞ്ഞ് രണ്ടുമിനിറ്റ് കഴിഞ്ഞ് ഞാൻ ഇത് ക്ലിക്ക് ചെയ്യുകയും ചെയ്തു. ഇപ്രകാരമാണ് വിനീത് ശ്രീനിവാസൻ രസകരമായ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ഈ ചിത്രം സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ. വലിയ ടീഷർട്ടും ധരിച്ച് കുസൃതി നിറഞ്ഞ ഒരു ചിരിയോടെ നിൽക്കുന്ന ഷനയുടെ ചിത്രം വൈറൽ ആവുകയാണ്. ഒരുപാട് പേരാണ് രസകരമായ കമന്റുകളുമായി ചിത്രത്തിന് താഴെ എത്തുന്നത്. ഒരാൾക്ക് കൂടി അതിൽ കയറാം എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് എത്തിച്ചേരുന്നത്.കുഞ്ഞുമകളുടെ ചിരി കാണാൻ എന്തൊരു രസമാണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

 

Leave a Reply

Your email address will not be published. Required fields are marked *