ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടർ ആയി പ്രമോഷൻ കിട്ടിയപ്പോൾ! രസകരമായ പുതിയ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.

മലയാള സിനിമയുടെ എക്കാലത്തെയും ചോക്ലേറ്റ് നായകൻ എന്ന പേരിന് അർഹനായ വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. മലയാളികളുടെ അന്നും ഇന്നും പ്രിയപ്പെട്ട താരമാണ് ചാക്കോച്ചൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സുധി ആയി കടന്നുവന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഒരുപാട് റൊമാന്റിക് ചിത്രങ്ങളിലൂടെ മലയാള മനസ്സ് കീഴടക്കിയ താരം ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളിലൂടെ മലയാളികളെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്.

   

അതിനൊരു ഉദാഹരണമാണ് പുതിയ ചിത്രമായ “ന്നാ താൻ കേസ് കൊട്” എന്ന സിനിമ. ഈ സിനിമയിലെ കള്ളൻ രാജീവൻ ആയി സിനിമാലോകത്ത് വലിയ തരംഗമാണ് ചാക്കോച്ചൻ സൃഷ്ടിക്കുന്നത്. ചിത്രം വലിയ വിജയമായി മുന്നേറുകയാണ്. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ താരം തന്റെ കുടുംബ വിശേഷങ്ങളും യാത്ര വിശേഷങ്ങളുമെല്ലാം ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ഒരു രസകരമായ വീഡിയോ ആണ് പ്രേക്ഷകർക്കിടയിൽ ചിരി പടർത്തുന്നത്.

കെനിയയിലെ മാസേ മാര എന്ന സ്ഥലത്തു നിന്നുള്ള ചിരി പടർത്തുന്ന ഒരു രസകരമായ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു മിനി ഫ്ലൈറ്റിൽ കയറി നിന്ന് പാലാരിവട്ടം വൈറ്റില എന്ന് കൂവി വിളിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനു താഴെ ഇരവിക്ക് ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടറായി പ്രമോഷൻ ലഭിച്ചു എന്ന രസകരമായ ഒരു ക്യാപ്ഷനും നൽകിയിട്ടുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് ഓർഡിനറി.

സുഗീതിന്റെ സംവിധാനത്തിൽ ബിജുമേനോനും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ഗവിയുടെ ഭംഗി വിളിച്ചോതുന്ന സിനിമയാണ് ഓർഡിനറി. ഈ ചിത്രത്തിലെ ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ പേരാണ് ഇരവി. ചിത്രത്തിൽ ബസ് കണ്ടക്ടർ ആയിട്ടാണ് ചാക്കോച്ചൻ വേഷമിട്ടിരിക്കുന്നത്. ഏതായാലുംപുതിയ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *