ഇതൊരു വെറൈറ്റി ഫോട്ടോ ഷൂട്ട് തന്നെ!പുത്തൻ ചിത്രങ്ങളുമായി ആഹാന.

ഒരു സിനിമ താരമായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയും എല്ലാം തിളങ്ങുന്ന താരമാണ് ആഹാന കൃഷ്ണകുമാർ. സിനിമാതാരം കൃഷ്ണകുമാറിന്റെ നാലു പെൺമക്കളിൽ മൂത്ത മകളാണ് ആഹാന.ആഹാനയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ലൂക്കാ എന്ന സിനിമയിലെ നായിക കഥാപാത്രം ആരാധകർക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്.ആഹാനയുടെ കുടുംബത്തിലെ എല്ലാവരെയും സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് സുപരിചിതമാണ്.

   

എപ്പോഴും വ്യത്യസ്ത ഗെറ്റപ്പുകളിലൂടെയും മേക്കോവറുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഇടയിലേക്ക് കടന്നു വരുന്നവരാണ് ഇവർ. അത്തരത്തിൽ ആഹാന പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർക്കിടയിൽ വൈറൽ ആകുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ആഹാന ചിത്രങ്ങൾ പങ്കുവെച്ചത്. കറുത്ത പാന്റും വെള്ള ഷർട്ടും ധരിച്ചാണ് പുതിയ ചിത്രങ്ങൾ ആഹാന പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ ജിക്സൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഈ ഫോട്ടോഗ്രാഫിക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന ലൊക്കേഷൻ തന്നെയാണ് ഈ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് ആണ് ഈ ചിത്രങ്ങൾ വൈറൽ ആകുന്നത്. എപ്പോഴും പങ്കുവെക്കുന്ന ചിത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന താരമാണ് അഹാന കൃഷ്ണ. ആഹാനയുടെ ആറ്റിട്യൂട് തന്നെയാണ് ഈ ചിത്രങ്ങളുടെ പ്രധാന ആകർഷണം. ഏതായാലും ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചത്.

ആഹാനയുടെ പുതിയ ഫോട്ടോ ഷൂട്ട് മൈക്കിൾ ജാക്സൺ ടച്ച് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. മറ്റു ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ സജീവസാന്നിധ്യമായ താരം എപ്പോഴും പുതിയ ഗെറ്റപ്പുകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ആഹാനയുടെ ചിത്രങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണ ആണ് ഉള്ളത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *