വ്യത്യസ്തമായ കുതിരസവാരി ദൃശ്യങ്ങളുമായി ആൻ അഗസ്റ്റിൻ.

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ എൽസമ്മയായി മലയാളികൾക്കിടയിലേക്ക് കടന്നുവന്ന വ്യക്തിയാണ് ആൻ അഗസ്റ്റിൻ. ആദ്യ ചിത്രത്തിലെ തന്നെ മികച്ച അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരമാണ് ആൻ. ഇപ്പോഴും ആനിനെ എൽസമ്മ എന്ന് വിളിക്കുന്നവരും ഉണ്ട്. മലയാള സിനിമയിൽ സിനിമയിൽ വളരെ ചുരുങ്ങിയ ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ് ആൻ ചെയ്തത്.

   

ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമായി തിരിച്ചുവരുകയാണ് താരം. ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

കുതിര സവാരി ചെയ്യുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കുതിരപ്പുറത്തിരുന്ന് സവാരി ചെയ്യുന്നതും കുതിരയെ ഓമനിക്കുന്നതും ആയ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. നിമിഷം നേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായിഎത്തുന്നത്. ഒപ്പം പുതിയ സിനിമയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി പേർ സോഷ്യൽ.

മീഡിയയിൽ എത്തുന്നുണ്ട്. കുതിര സവാരി അദ്ധ്യായങ്ങൾ എന്ന ഹാഷ്ടാകും ആൻ നൽകിയിട്ടുണ്ട്.ഏതായാലും ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ .തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ആൻ ഇപ്പോഴും വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിക്കാറുണ്ട് അത്തരത്തിൽ ആണ് കുതിരപ്പുറത്തു ഇരിക്കുന്ന തന്റെ പുതിയ ചിത്രങ്ങളും താരം പങ്കുവെച്ചത്.ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആകുന്നത്.

 

View this post on Instagram

 

A post shared by Ann (@annaugustiine)

Leave a Reply

Your email address will not be published. Required fields are marked *