മലയാളി പ്രേക്ഷകർ ഇന്നും കാണാൻ ഇഷ്ട്ടപ്പെടുന്ന സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. രവിശങ്കറും ഡെന്നിസും മോനായിയും അഭിരാമിയും എല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന കഥാപാത്രങ്ങൾ ആണ്. വമ്പൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ഇത്. അഥിതി വേഷത്തിൽ മോഹൻലാലും ചിത്രത്തിൽ എത്തിയപ്പോൾ ആരാധകർക്ക് അത് മറക്കാൻ കഴിയാത്ത ഒന്നായി മാറി.1998 ലാണ് ജയറാമും സുരേഷ്‌ഗോപിയും മഞ്ജു വാര്യരും എല്ലാം കേന്ദ്ര കഥാപാത്രങ്ങൾ ആയി ചിത്രം പുറത്ത് ഇറങ്ങിയത്. കോമഡിയും ഇമോഷണൽ രംഗങ്ങളും പ്രണയവും എല്ലാം കൊണ്ട് തന്നെ ഒരടിപൊളി ചിത്രം ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം.
രവിശങ്കറിന്റെ അഞ്ചു കസിൻസും മുത്തശ്ശനും മുത്തശ്ശിയും എല്ലാവരും വെക്കേഷന് രവിശങ്കറിന്റെ അടുത്തേക്ക് വരുന്നതും പിന്നീട് നടക്കുന്ന കോലാഹലങ്ങളും എല്ലാം ആരാധകർ ഇന്നും കാണാൻ ഇഷ്ട്ടപ്പെടുന്ന ഒന്നാണ്. സുരേഷ് ഗോപിയും ജയറാമും കലാഭവൻ മണിയും എല്ലാം ചേർന്ന് ചിരിപ്പിച്ച ചിത്രമായിരുന്നു ഇത്. അഞ്ചു കസിൻസ് ആയി അഭിനയിച്ചതിൽ ഒരാൾ മാത്രം മലയാളി അല്ലായിരുന്നു.തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ സഹോദരി ആയ മഞ്ജുള ആണ് ചിത്രത്തിൽ ഒരു കസിൻ ആയി വേഷമിട്ടത്. മലയാളത്തിൽ ഒറ്റ ചിത്രം മാത്രമേ മഞ്ജുള അഭിനയിച്ചിട്ടുള്ളു എങ്കിലും ഒറ്റ ചിത്രത്തിൽ തന്നെ ആരാധകരുടെ.
പ്രിയപ്പെട്ട താരമായി മഞ്ജുള മാറി. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം മഞ്ജുള താരമായി മാറി. ഇപ്പോൾ സമ്മർ ഇൻ ബത്‌ലഹേം വാർത്തയാവുകയാണ്. മഞ്ജു വാര്യരുടെ പുതിയ ചിത്രം മേരി ആവാ സുനോയുടെ ഓഡിയോ ലോഞ്ചിൽ വെച്ച് സമ്മർ ഇൻ ബത്‌ലഹേമിന്റെ നിർമാതാവ് സിയാദ് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. വാക്കുകൾ ഇങ്ങനെ. രണ്ടാം ഭാഗത്തെക്കുറിച്ച് ഉള്ള ചോദ്യങ്ങൾ ശക്തമായി നിലനിൽക്കുമ്പോഴാണ് അഭിനയത്തിൽ നിന്നും മഞ്ജു വിട്ടുനിന്നത്.
മഞ്ജു ഇല്ലാതെ ഈ ചിത്രത്തെ കുറിച് ചിന്തിക്കാൻ പറ്റുന്നില്ല. ഇപ്പോൾ മഞ്ജു വീണ്ടും സജീവമായതോടെ ഈ ചിത്രത്തെ കുറിച് സംസാരിച്ചു. മഞ്ജുവിനും ഇത് സമ്മതം ആയിരുന്നു. മഞ്ജു തന്നെ ആയിരിക്കും കേന്ദ്ര കഥാപാത്രം എന്നും സിയാദ് പറഞ്ഞു. ചിത്രത്തിൽ പൂച്ചയെ അയച്ചത് ആരാണ് എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. ഇതിൽ പലരുടെ പേരും പലരും പറഞ്ഞു എന്നാൽ രണ്ടാം ഭാഗം വന്നാൽ അറിയാം എന്നും ആരാധകർ പറഞ്ഞു. പൂച്ചയെ ആരാണ് അയച്ചത് എന്ന് നിരവധി പേര് ചോദിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടാം ഭാഗം വരെ അതൊരു സർപ്രൈസ് ആയി ഇരിക്കട്ടെ എന്നാണ് താരം പറഞ്ഞത്.