ഓണം സഹപ്രവർത്തകരോടൊപ്പം ആഘോഷിച്ച് ജനപ്രിയ നായകൻ!സദ്യ കഴിക്കുന്ന പുതിയ വീഡിയോ വൈറൽ.

മലയാളികളുടെ ജനപ്രിയ നായകൻ എന്ന പേര് ലഭിച്ച നായകനാണ് ദിലീപ്.മലയാളികൾക്ക് ഇന്നും ഇഷ്ടമുള്ള ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് ദിലീപ്. ഇടക്ക് വിവാദങ്ങളിൽ പെട്ടുപോയെങ്കിലുംസിനിമയിലേക്ക് ശക്തമായി തിരിച്ചുവരികയാണ് മലയാളികളുടെ ജനപ്രിയ നായകൻ. കഴിഞ്ഞദിവസം പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ സൂപ്പർതാരം തമന്നയോടൊപ്പം ദിലീപ് ക്ഷേത്രദർശനം നടത്തുന്ന വീഡിയോ വലിയ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെയാണ് ഓണ സദ്യ കഴിക്കുന്ന ദിലീപിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുക്കുന്നത്.

   

പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടെ സദ്യ കഴിക്കുന്ന ദിലീപിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. വോയിസ് ഓഫ് സത്യനാഥൻ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തന്റെ സഹപ്രവർത്തകരോടൊപ്പം വളരെ സാധാരണക്കാരനായി ഓണസദ്യ കഴിക്കുന്ന ദിലീപിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. സാധാരണ സൂപ്പർതാരങ്ങൾ അവരുടെ കേരവാനിൽ ആണ് ഭക്ഷണം കഴിക്കാറ്.

എന്നാൽ തന്റെ സഹപ്രവർത്തകരോടൊപ്പം ഇരുന്നു ലുങ്കി മുണ്ടും ഷർട്ടും അണിഞ് വളരെ സാധാരണക്കാരനായി ഇരുന്ന് ഓണ സദ്യ കഴിക്കുന്ന ദിലീപിന്റെ വീഡിയോ ആരാധകർക്ക് വലിയ സന്തോഷം ആണ് ഉണ്ടാക്കിയിരിക്കുന്നത്.ഇതിനു മുൻപ് കുടുംബത്തോടൊപ്പംഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരു ഇടവേളക്കുശേഷമാണ് ദിലീപ് ശക്തമായി സിനിമയിലേക്ക് എത്താൻ ഒരുങ്ങുന്നത്.

മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് കടന്നുവന്ന ദിലീപ് എപ്പോഴും കുടുംബ പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ്.ദിലീപിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും. ഏതായാലും താരത്തിന്റെ ഈ എളിമ തന്നെ ആണ് ഉയരങ്ങളിൽ എതിർക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് ഓനാശംസകളുമായി എത്തിയത്.ഒപ്പം പുതിയ സിനിമ വിജയമാകട്ടെ എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *