ഓണത്തിന് കുടുംബ ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാം. ഒപ്പം പുതിയൊരു അതിഥിയും…|Jayaram with family onam celebration

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. മിമിക്രി വേദികളിൽ നിന്നും കടന്നുവന്ന സിനിമയിൽ സൂപ്പർ സ്റ്റാറുകളിൽ ഒരാളായി മാറിയ ജയറാമിന്റെ സിനിമ ജീവിതം എല്ലാവർക്കും ഒരു പ്രചോദനം ആണ്. ജയറാം പാർവതി കൂട്ടുകെട്ട് പ്രേക്ഷകർക്ക് വലിയ ഇഷ്ടമായിരുന്നു. ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർക്ക് പ്രിയപ്പെട്ട താര കുടുംബമായി മാറുകയായിരുന്നു. ഇപ്പോൾ അച്ഛനെ പോലെ തന്നെ കാളിദാസും സിനിമയിൽ സജീവമാണ്. ഒരുപാട് ആരാധകരുള്ള താരമാണ് കളിദാസ് ജയറാം. ബാലതാരം ആയിട്ടാണ് കാളിദാസ് സിനിമയിലേക്ക് വരുന്നത്.

   

മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. പിന്നീട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി കടന്നുവരുന്നത്.ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. പിന്നീട് അങ്ങോട്ട് നല്ല സിനിമകളിൽ വേഷമിടാൻ താരത്തിനായി. മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരുപാട് ആരാധകരെ സൃഷ്ടിച്ച താരമാണ് കാളിദാസ്. സഹോദരി മാളവികയും ആരാധകർക്ക് ഏറെ സുപരിചിതയാണ്.

സിനിമയിൽ വേഷമിട്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ വഴി വളരെ ആരാധകരുള്ള വ്യക്തിയാണ് മാളവിക. ഇവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം മാളവികയും കാളിദാസും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഓണാശംസകൾ നേർന്നുകൊണ്ട് കാളിദാസ് പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകർക്കിടയിൽശ്രദ്ധേയമാകുന്നത്.ചിത്രത്തിൽ ഒരു പുതിയ അതിഥിയും ഉണ്ടെന്നുള്ളതാണ് ആരാധകർക്കിടയിൽ വാർത്തയാവുന്നത്.

കാളിദാസിനൊപ്പം ഉള്ള ആ പെൺകുട്ടി ആരാണെന്നായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ അന്വേഷിച്ചത്. ആരാണ് ആ പെൺകുട്ടി എന്നായിരുന്നു കമന്റ്‌ ബോക്സ്‌ മുഴുവൻ. മോഡലിങ് രംഗത്ത് സജീവമായ തരിണി കലിംഗരയർ ആണ് ചിത്രത്തിൽ കാളിദാസനൊപ്പം ഉള്ളത്. 2021 മിസ്സ്‌ ദിവ രണ്ടാം സ്ഥാനക്കാരി ആയിരുന്നു തരിണി. കാളിദാസും തരിണിയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. താര കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ എത്തിയതാണ് തരിണി. ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം നേടുന്നത്.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

Leave a Reply

Your email address will not be published. Required fields are marked *