പ്രിയതമനൊപ്പം ഓണാഘോഷം കളർ ആക്കി ഷംനാ കാസിം. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ഷംന കാസിം. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിലേക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ഷംന കാസിം. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലും ഏറെ ആരാധകർ ഉള്ള വ്യക്തി ആണ് ഷംന കാസിം. സോഷ്യൽ മീഡിയകളിലുംടെലിവിഷൻ പ്രോഗ്രാമുകളിലും സജീവമാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി മാറുന്നത്.

   

പൂർണ എന്നാണ് ഷംനയുടെ മറ്റൊരു പേര്. പ്രിയതമനൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ബിസിനസ് കൺസൾട്ടന്റ് ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭാവി വരൻ. ആരാധകർക്ക് ഓനാശംസകളും ഷംന നേർന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെ ഓണാശംസകളുമായി എത്തുന്നത്. ഒരു ഡാൻസർ എന്ന നിലയിൽ ആരാധകർക്കിടയിൽ ശ്രദ്ധേയമായി മാറിയ വ്യക്തിയാണ് ഷംനാ കാസിം മലയാളത്തിലും അന്യ ഭാഷകളിലും നിരവധി ആരാധകർ താരത്തിനുണ്ട്.

അന്യ ഭാഷ ടെലിവിഷൻ പ്രോഗ്രാമുകളിൽ ജഡ്ജ് ആയി താരം തിളങ്ങാറുണ്ട്. എല്ലാ താരങ്ങളും ഓണാഘോഷത്തിന്റെചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇതിനിടയിൽ ശ്രദ്ധ നേടുകയാണ് ഷംനയുടെ ചിത്രങ്ങളും. പൂക്കളം ഇടുന്നതും അതിനടുത്തു ഇരിക്കുന്നതും പ്രിയതമനൊപ്പം ചേർന്ന് നിൽക്കുന്നതും ആയ നിരവധി ചിത്രങ്ങൾ ഓണാശംസകൾ നേർന്ന് കൊണ്ട് ഷംന പങ്കുവെച്ചു. മലയാളികളുടെ തനത് വസ്ത്രമായ സാരിയിൽ ആണ് ഷംന. അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ ഏകദേശം പത്ത് ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് ഷംന കാസിം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഏതൊരു കാര്യങ്ങളും നിമിഷങ്ങൾക്കകം വൈറൽ ആകാറുണ്ട് അത്തരത്തിൽ ആരാധകർ ഏറ്റെടുക്കുകയാണ്പുതിയ ചിത്രങ്ങളും.മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം ഇതിനോടകം തന്നെ വേഷമിടാൻ ഷംനയ്ക്ക് സാധിച്ചു. ഇതൊരു മികച്ച ഓണം ആകട്ടെ എന്ന് ആരാധകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *