ഒന്നിച്ചൊരു ബൈക്ക് യാത്രക്ക് ഒരുങ്ങി തമിഴ് സൂപ്പർ സ്റ്റാർ അജിത്തും മഞ്ജു വാര്യരും…|Ajith and Manju Warrier bike ride

തമിഴ് സിനിമ ലോകത്ത് ഏറ്റവും ആരാധകരുള്ള സിനിമ താരമാണ് അജിത്ത്. തമിഴിൽ മാത്രമല്ല എല്ലാ നാട്ടിലും അജിത്തിന് ആരാധകർ ഉണ്ട്. തല എന്നാണ് അജിത് അറിയപ്പെടുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നായികയായ ശാലിനിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. വലിമൈ എന്ന ചിത്രമാണ് അജിത്ത് അവസാനമായി ചെയ്തത്. താരത്തിന്റെ സിനിമകൾ വലിയ ആഘോഷത്തോടെ ആണ് തമിഴ്നാട് സിനിമ ആരാധകർ നോക്കിക്കാണാറ്. അജിത്തിന്റെ പുതിയ സിനിമയിലെ നായികയായി എത്തുന്നത്.

   

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ്. ഇപ്പോൾ ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു ചിത്രമാണ് ആരാധകർക്കിടയിൽശ്രദ്ധിക്കപ്പെടുന്നത്. ഇവർ ഒന്നിച്ച് ബൈക്കിൽ ഒരു യാത്ര പോകാൻ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. സിനിമ ആസ്വാദകർ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു താരങ്ങളെ ഒരു ഫ്രയിമിൽ കണ്ടതിന്റെ സന്തോഷത്തിലും ആവേശത്തിലും ആണ് ആരാധകർ ഇപ്പോൾ.

ഇവർ ഒന്നിക്കുന്ന ചിത്രംവലിയ വിജയം തന്നെയായിരിക്കും എന്നെ പ്രതീക്ഷയിലാണ് ആരാധകർ. അസുരൻ എന്ന സിനിമയിലൂടെ മഞ്ജു വാര്യരെ ഏറ്റെടുക്കുകയായിരുന്നു തമിഴ് സിനിമ ആരാധകർ.ഒരുപാട് ആരാധകർ ആണ് ഒറ്റ ചിത്രത്തിലൂടെ തന്നെ മഞ്ജുവിനെ നെഞ്ചേറ്റിയത്. ഇരുവരും ഒന്നിച്ചാണ് യാത്ര പോകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ്ആരാധകർ.മലയാളികളുടെ പ്രിയ നായികയാണ് മഞ്ജു വാര്യർ മഞ്ജുവിന്റെ വളർച്ച ഇന്നും.

മലയാള സിനിമയിലെ മറ്റൊരു നായികക്കും എത്തിപ്പിടിക്കാൻ പറ്റാത്തത് ആണ്. ഇനിയും ഒരുപാട് ചിത്രങ്ങൾ മഞ്ജുവിന്റേതായി ഇറങ്ങാൻ ഉണ്ട്. ലേഡി സൂപ്പർ സ്റ്റാറും തലയും ഒന്നിക്കുമ്പോൾ വലിയ പ്രകമ്പനം ആയിരിക്കും ഈ കൂട്ടുകെട്ട് തീയേറ്ററുകളിൽ സൃഷ്ടിക്കാൻ പോകുന്നത്.ജാടയില്ലാത്ത രണ്ടു വ്യക്തികൾ ഒറ്റ ഫ്രയ്മിൽ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ പറയുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *