1991 ൽ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ മലയാള മനസ്സുകളിലേക്ക് കടന്നുവന്ന താരമാണ് ദിവ്യ ഉണ്ണി. അഭിനയത്തിന് മാത്രമല്ല ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദിവ്യ ഉണ്ണി. ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നിങ്ങനെ നിരവധി നൃത്തങ്ങളിൽ പ്രാവിണ്യം നേടിയിട്ടുള്ള വ്യക്തിയാണ് ദിവ്യ ഉണ്ണി. കൂടാതെ മലയാള സിനിമയിലെ മുൻനിര നായകന്മാരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച വ്യക്തിയാണ് താരം. മമ്മൂട്ടിയോടൊപ്പം മോഹൻലാലിനോടൊപ്പവും ജയറാമിനോടൊപ്പവും.
എല്ലാം അഭിനയിക്കാൻ താരത്തിനു സാധിച്ചു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. എങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കു മുൻപിൽ താരം പങ്കുവെക്കാറുണ്ട്. നല്ലൊരു അഭിനേത്രി എന്നപോലെ നല്ലൊരു അമ്മയും കൂടിയാണ് ദിവ്യ ഉണ്ണി. അരുൺ കുമാറാണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു 2018ലാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോൾ ഇതാ താരത്തെ പറ്റിയുള്ള പുതിയ വാർത്ത ആണ് വൈറൽ ആകുന്നത്. താരത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്സോഷ്യൽ മീഡിയ ഇപ്പോൾ. 41 വയസ്സ് തികഞ്ഞ താരത്തിന് ഇപ്പോഴും സിനിമയിൽ ഉള്ള പോലെ തന്നെ സൗന്ദര്യമുണ്ട് എന്നാണ് ആരാധകർ പറയുന്നത്. സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് ആരാധകർ ചോദിക്കുകയാണ്ഇപ്പോൾ.
ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ പങ്കുവെച്ച താരമാണ് ദിവ്യ ഉണ്ണി. ഇന്നും മലയാളമനസ്സുകളിൽ താരം മായാതെ നിൽക്കുന്നു എന്നതിന് തെളിവാണ് ആരാധകരുടെ ഈ സ്നേഹം.നിരവധി പേരാണ് തങ്ങളുടെ ഇഷ്ട്ട താരത്തിന് ആശംസകളുമായി എത്തുന്നത് .ഇന്നും ചെറുപ്പം കൈവിടാതെ നിൽക്കുന്ന താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും ആരാധകർ ചോദിക്കുന്നുണ്ട്.