ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പരമ്പരകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പരമ്പരയായിരുന്നു ഓട്ടോഗ്രാഫ് എന്നത്. അന്ന് കാലത്ത് മലയാളി പ്രേക്ഷകരെ മുഴുവൻ സീരിയൽ കാണാൻ പഠിപ്പിച്ച ഒരു പരമ്പര കൂടിയായിരുന്നു ഓട്ടോഗ്രാഫ്. നിരവധി യുവാക്കളും ഈ പരമ്പരക്ക് ആരാധകരായി ഉണ്ടായിരുന്നു. യുവാക്കളിൽ ആയിരുന്നു ഈ പാരമ്പരക്ക് കൂടുതൽ സ്വീകാര്യത. ഇന്ന്ഇതുമായി ബന്ധപ്പെട്ട സന്തോഷിപ്പിക്കുന്നതും എന്നാൽ സങ്കടപ്പെടുത്തുന്നതുമായ ഒരു വാർത്ത പങ്കുവെച്ചിരിക്കുകയാണ് ഓട്ടോഗ്രാഫിലെ ജെയിംസ്.
രഞ്ജിത്ത് എന്നാണ് ശരിക്കും ഉള്ള പേര്. ഈ പരമ്പരയ്ക്ക് 13 വയസ്സായതിന്റെ ഓർമ്മ പങ്കുവെക്കുകയാണ് രഞ്ജിത്ത്. നടിമാരായ ശ്രീക്കുട്ടിയും സോണിയയുമാണ് രഞ്ജിത്തിനൊപ്പം ഉള്ളത്. മുൻപത്തെയും ഇപ്പോഴത്തെയും ചിത്രം കൊളാഷ് ചെയ്താണ് ചിത്രം രഞ്ജിത്ത് പങ്കു വച്ചിരിക്കുന്നത്. ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഓട്ടോഗ്രാഫ്നീണ്ട 13 വർഷം അന്നും ഇന്നും എന്നും എന്ന ക്യാപ്ഷൻ ആണ് രഞ്ജിത്ത് പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ്പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. ഇന്നും ആരാധകർ ഈ പരമ്പരയെ ഏറെ ഓർത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ആരാധകരുടെ ഈ കമന്റുകൾ. ഈ പരമ്പരയിൽ പ്രധാന കഥാപാത്രം ചെയ്ത ശരത് എന്ന നടൻ ഇന്ന് ജീവിച്ചിരിപ്പില്ല അതു തന്നെയാണ് ആരാധകരുടെ കണ്ണുനിറയിപ്പിക്കുന്ന ഒരു കാര്യവും.
അതുകൊണ്ടുതന്നെയാണ് ഈ 13 വർഷം ഇവർ ആഘോഷിക്കുന്നത്. ഫൈവ് ഫിംഗർ എന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പിന്റെ കഥയായിരുന്നു ഓട്ടോഗ്രാഫ്. ഇന്നും ആരാധകർക്ക് ഇവരെ മറക്കാൻ സാധിക്കാത്ത ഒന്നാണ്. ഒരുകാലത്ത് സ്കൂൾ കുട്ടികൾക്കിടയിൽ ഒരു ഗ്രൂപ്പ് ആക്കാൻ പ്രേരിപ്പിച്ച പരമ്പരയാണ് ഓട്ടോഗ്രാഫ്.