കമലയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി അശ്വതിയും ശ്രീകാന്തും.

അവതാരികയായി കടന്നുവന്ന പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. പിന്നീട് അഭിനേത്രിയായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങുന്ന അശ്വതിക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ചക്കപ്പഴത്തിലൂടെയാണ് അശ്വതി കൂടുതൽ ആളുകളിലേക്ക് പടർന്നത്.ഇതിനു മുൻപ് സുരാജ് വെഞ്ഞാറൻമൂടിനൊപ്പം അവതാരികയായി കോമഡി സൂപ്പർ നൈറ്റ്‌ എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തി ആണ് അശ്വതി ശ്രീകാന്ത്.

   

ചക്കപ്പഴം എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് അശ്വതിക്ക് ലഭിച്ചു.സോഷ്യൽ മീഡിയകളിലും സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുമുണ്ട്. ഇപ്പോൾഇവരുടെ രണ്ടാമത്തെ മകളായ കമലയുടെ ഒന്നാം പിറന്നാളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

പത്മ എന്നാണ് മൂത്ത കുട്ടിയുടെ പേര്. ആഘോഷമാക്കിയാണ് താരം പിറന്നാൾ ആഘോഷിച്ചത്. ചക്കപ്പഴം വീണ്ടും തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. അതുപോലെ സന്തോഷം നൽകുന്ന വാർത്തയാണ് അശ്വതി പങ്കുവെച്ചത്. ഏകദേശം പത്തു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ അശ്വതി ക്കുള്ളത്. അഭിനയത്തിലും ആംഗറിങ്ങിലും മാത്രമല്ല എഴുത്തിലും തന്റെ കഴിവ് അശ്വതി പ്രകടിപ്പിച്ചിട്ടുണ്ട്.

കുഞ്ഞെൽദോ എന്ന സിനിമയിൽ അശ്വതി ഒരു ഗാനം രചിച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ ദൃശ്യങ്ങൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ ആരാധകർ. നിരവധി പേരാണ് കമലക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.ഇരുവരും വലിയ സന്തോഷത്തോടെ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്.നിരവധി പേർ ആശംസകളുമായി എത്തി.

Leave a Reply

Your email address will not be published. Required fields are marked *