മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായ മേനകയുടെ മകൾ എന്നതിലുപരി ഇപ്പോൾ ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച നായികമാരിൽ ഒരാളായ കീർത്തി സുരേഷിന്റെ പഴയകാല ചിത്രമാണ് ഇത്. 2002 ൽ ദിലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് കീർത്തി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നയികയായി അരങ്ങേറ്റം കുറിച്ചു.
മലയാളത്തിലും തമിഴിലും തെലുങ്കിലും എന്നുവേണ്ട ഒട്ടുമിക്കഭാഷകളിലെ സിനിമകളിലും നായികയായി തിളങ്ങുകയാണ് കീർത്തി ഇപ്പോൾ. ദിലീപിന്റെ സിനിമയിലെ ബാലതാരമായി കടന്നുവന്ന കീർത്തി പിന്നീട് ദിലീപിന്റെ തന്നെ നായികയായി റിംഗ് മാസ്റ്റർ എന്ന ചിത്രത്തിൽ വേഷമിട്ടു. പിന്നീട്അധികം മലയാളം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും ഇപ്പോൾ ടോവിനോ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ് കീർത്തി സുരേഷ്.
ശിവകാർത്തികെയനോടൊപ്പം റെമോ എന്ന ചിത്രത്തിൽ അഭിനയിച്ചതിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി കീർത്തി. പിന്നീട് 2019 പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും കീർത്തിയെ തേടി വന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ കീർത്തിക്ക് ഒട്ടനവധി ആരാധകർ ആണ് ഉള്ളത്. ഒരുപാട് സിനിമകളാണ് ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഇപ്പോൾ കീർത്തി സുരേഷിനെ തേടിയെത്തുന്നത്.
നായിക പ്രാധാന്യമുള്ള ഒട്ടനവധി രംഗങ്ങളിൽ കീർത്തി വേഷമിട്ടു.ഇപ്പോൾ ചലച്ചിത്ര ലോകത്തെ തിരക്കുള്ള നായികമാരിൽ മുൻപിൽ തന്നെ ആണ് കീർത്തി സുരേഷ്.ഒരുപാട് ആരാധകർ ആണ് താരത്തിനുള്ളത്.മരക്കാർ എന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രം കീർത്തി ചെയ്തിട്ടുണ്ട്.