കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയ താരം ബിജു സോപാനം…|biju sopanam new Family characteristics

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഫ്ലവർസ് ടീവി അവതരിപ്പിക്കുന്ന ഉപ്പും മുളകും. ചെറുപ്രായത്തിലുള്ളവർ മുതൽ പ്രായമായവർ വരെ ഒരുപോലെ ആസ്വദിക്കുന്ന പരമ്പരയാണ് ഉപ്പുംമുളകും. ഒരു ഇടവേളക്ക് ശേഷം പ്രേക്ഷകരുടെ പ്രിയ പരമ്പര തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് മിനിസ്‌ക്രീൻ പ്രേക്ഷകർ. ഈ പരമ്പരയിലെ ബാലു എന്ന പ്രധാന കഥാപാത്രമായി മലയാളമനസ്സുകളെ മുഴുവൻ കീഴടക്കിയ താരമാണ് ബിജു സോപാനം.

   

അദ്ദേഹത്തിന്റെ വീട്ടുവിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം ആകുന്നത്. ബിജു ചേട്ടന് റോക്കി എന്ന് പേരുള്ള ഒരു പട്ടി ഉണ്ട്. അതിന്റെ വിശേഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാണ്. സോപാനം എന്നാണ് ബിജുചേട്ടന്റെ വീടിന്റെ പേര്. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്തു താരമാണ് ബിജു സോപാനം.

നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം വേഷമിട്ടു. അദ്ദേഹത്തിന്റെ പേർസണൽ ലൈഫ് വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഒരു സ്കൂൾ അധ്യാപിക ആണ് ബിജു ചേട്ടന്റെ ഭാര്യ.എന്നാൽ ഇപ്പോൾ ജോലി ചെയ്യുന്നില്ല. ശരിക്കും ഒരു സോപാനം പോലെ തന്നെ ഉണ്ട് ബിജു ചേട്ടന്റെ വീട് എന്നാണ് ആരാധകർ പറയുന്നത്.

എങ്ങും കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകളാണ് ബിജുചേട്ടന്റെ വീട്ടിൽ മൊത്തം. ഒരുപാട് പേരാണ് വീഡിയോയുടെ താഴെ കമെന്റുമായി എത്തിയിരിക്കുന്നത്. ബിജു ചേട്ടന് കിട്ടിയ ഒരുപാട് അവാർഡുകളും വിഡിയോയിൽ കാണാം. നാടകരംഗങ്ങളിൽ നിന്നാണ് ബിജു സോപാനം വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. ഉപ്പും മുളകും കുടുംബം പ്രേക്ഷകർ ഏറ്റെടുത്ത ഒരു കുടുംബമാണ്. ഒരുപാട് ആരാധകർ ആണ് ഈ പ്രോഗ്രാമിനും ഇതിൽ അഭിനയിക്കുന്നവർക്കും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *